സ്കൂൾ വാർഷികാഘോഷം നടത്തി – നിർമ്മൽ ഫെസ്റ്റ്. 2024.
എരുമേലി: നിർമ്മല പബ്ലിക് സ്കൂളിന്റെ 41-ാം വാർഷികാഘോഷം ഡിസംബർ 7 ശനിയാഴ്ച നടന്നു. .സ്കൂൾഓഡിറ്റോറിയത്തിൽ വച്ച് നടന്ന വാർഷിക സമ്മേളനത്തിൽ അസിസ്റ്റന്റ് പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. സിസ്റ്റർ ജോസി ട്രീസ അധ്യക്ഷത വഹിച്ചു.
പൊൻകുന്നം സബ്ജയിൽ സൂപ്രണ്ട് ശ്രീ. സി.ഷാജി സമ്മേളനം ഉദ്ഘാടനം ചെയ്തു. ആദരണീയ മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ പിതാവ് (കുരിയ ബിഷപ്പ്,സീറോ മലബാർ കാത്തലിക് ചർച്ച്) യോഗത്തിൽ
വിശിഷ്ടാതിഥിയായിരുന്നു.സ്കൂൾ അഡ്മിനിസ്ട്രേറ്റർ റവ. സിസ്റ്റർ ടെസ്സി മരിയ യോഗത്തിന് സ്വാഗതംപറഞ്ഞു.സ്കൂൾ പ്രിൻസിപ്പൽ റവ. സിസ്റ്റർ വിൻസി സ്കൂൾ വാർഷിക റിപ്പോർട്ട്അവതരിപ്പിച്ചു.റവ. ഫാദർ എബ്രഹാം തോമ്മിക്കാട്ടിൽ (സെന്റ് ജെയിംസ് യുപി സ്കൂൾ കണ്ണിമല.)
.പി. റ്റി. എ. ഉണ്ണികൃഷ്ണൻ സി. എസ്. വൈസ്
പ്രസിഡന്റ് റിന്റാ മോൾ മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു. റവ. സിസ്റ്റർ അലീസിയ കുട്ടികൾക്ക് സമ്മാനം വിതരണം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ശ്രീ.ബിജു സമ്മേളനത്തിന് നന്ദി പറഞ്ഞു.
തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും പി. റ്റി. എ അംഗങ്ങളും അധ്യാപകരും കുട്ടികളും ചേർന്ന് ഗാനമേള അവതരിപ്പിച്ചു.