#Local News

കുടുംബ സംഗമം നടത്തി

 

എരുമേലി : ഹാപ്പി നഗർ റസിഡൻസ് അസോസിയേഷൻ കുടുംബ സംഗമം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് പി.ആർ ഹരികുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ടി.എസ് കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നിർവഹിച്ചു. ഹാപ്പി നഗർ റസിഡൻസ് അസോസിയേഷൻ ജോ. സെക്രട്ടറി ബേബി ജോർജ് വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. സമൂഹ പുരോഗതിക്ക് റസിഡൻസ് അസോസിയേഷൻ വഹിക്കുന്ന പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി അഡ്വ. സന്തോഷ് കുമാർ പ്രഭാഷണം നടത്തി. വാർഡംഗം ജസ്ന നജീബ്, സി.സി ഫിലിപ്പ്, നസീർ, എൻ.വി ആൻ്റണി, അബ്ദുൽ ജബ്ബാർ, വർക്കി, പാപ്പച്ചൻ, സുൽഫിക്കർ സലിം, താഹ പി. ഹനീഫ്, അഷറഫ്, വിഷ്ണു സുരേഷ്, വി.പി സലീം, റൂഫിയ, ശോഭന രാജൻ എന്നിവർ പങ്കെടുത്തു. സെക്രട്ടറി ജി.കെ ഗിരീഷ് കുമാർ സ്വാഗതവും ട്രഷറർ എ.ബി അൻസാരി നന്ദിയും അർപ്പിച്ചു.