പഞ്ചാബ് – ഹരിയാന അതിര്‍ത്തിയില്‍ വന്‍ സംഘര്‍ഷം; കര്‍ഷകന്‍ കൊല്ലപ്പെട്ടു
Web Desk / 10 months
February 21, 2024
0 min read
പഞ്ചാബ് – ഹരിയാന അതിര്‍ത്തിയായ ഖനൗരിയില്‍ വന്‍ സംഘര്‍ഷം. കൃഷിയിടത്തില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ഒരു യുവകര്‍ഷകന്‍ കൊല്ലപ്പെട്ടു. കണ്ണീര്‍വാതകഷെല്ല് തലയില്‍ വീണതായി കര്‍ഷകര്‍ ആരോപിച്ചു. അതേസമയം, പൊലീസ് മരണം സ്ഥിരീകരിച്ചിട്ടില്ല.
ശംഭുവിന് പിന്നാലെ ഖനൗരിയിലും ജിന്തിലും പൊലീസ് പല റൗണ്ട് കർഷകർക്കുനേരെ കണ്ണീർവാതകം പ്രയോഗിച്ചു. ശംഭുവിൽ സ്ഥിതി സ്ഫോടനാത്മകമാണ്. വീണ്ടും ചർച്ചയ്ക്ക് തയാറെന്ന് കേന്ദ്രസർക്കാർ അറിയിച്ചെങ്കിലും കർഷകർ തീരുമാനം പറഞ്ഞിട്ടില്ല. കര്‍ഷകമാര്‍ച്ച് തടയാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന ഹർജിയിൽ പഞ്ചാബ്–ഹരിയാന ഹൈക്കോടതി ഇടപെടാൻ വിസമ്മതിച്ചു.