#Local News

മൊബൈല്‍ ആപ്പിലൂടെ 20 ഭാഷകളില്‍ ബൈബിള്‍; ഫാ. ജോസുകുട്ടിക്കും തോംസണ്‍ ഫിലിപ്പിനും അവാര്‍ഡ്

മൊബൈല്‍ ആപ്പിലൂടെ 20 ഭാഷകളില്‍ ബൈബിള്‍; ഫാ. ജോസുകുട്ടിക്കും തോംസണ്‍ ഫിലിപ്പിനും അവാര്‍ഡ്

ദമ്പതികളുടെ മകനാണ്. കഴിഞ്ഞ 15 വര്‍ഷമായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മിഷനറിയായ ഫാ. ജോസുകുട്ടി സലേഷ്യന്‍ സഭയുടെ ദിമപുര്‍ പ്രൊവിന്‍സ് അംഗവും ഇറ്റാനഗര്‍ (അരുണാചല്‍പ്രദേശ്) ഡോണ്‍ബോസ്‌കോ കോളജ് അധ്യാപകനാണ്.

 

തോംസണ്‍ ഫിലിന്റെ നേതൃത്വത്തില്‍ എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇലോയിറ്റ് ഇന്നവേഷന്‍സ് എന്ന കമ്പനി സൗജ്യന്യമായിട്ടാണ് ഇതിന്റെ ഡിസൈനും സാങ്കേതിക സഹായങ്ങളും ചെയ്തത്. ലോകത്തിന്റെ ഏതു ഭാഗത്തും സേവനം ചെയ്യുന്ന മിഷനറിമാര്‍ക്കും സമര്‍പ്പിതര്‍ക്കും അല്മായര്‍ക്കും അവരുടെ ഭാഷകളിലുള്ള ബൈബിള്‍ ഈ മൊബൈല്‍ ആപ്പില്‍ ഉള്‍പ്പെടുത്തുവാന്‍ കഴിയുമെന്ന് ഫാ. ജോസുകുട്ടി പറഞ്ഞു.

 

ബാംഗ്ലൂരില്‍ നടന്ന ചടങ്ങില്‍ സിസിബിഐ ബൈബിള്‍ കമ്മിഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. പീറ്റര്‍ അബിര്‍ ആന്റണി സ്വാമി അവാര്‍ഡ് സമ്മാനിച്ചു.

 

ഈ മൊബൈല്‍ അപ്ലിക്കേഷന്‍ താഴെ കാണുന്ന ലിങ്കില്‍ നിന്ന് ലഭ്യമാണ്:

 

Google Play: https://play.google.com/store/apps/details?id=com.eloitinnovation.theholybibleintongues

 

Apple App Store: https://apps.apple.com/in/app/the-holy-bible-in-tongues/id6444095813