#Local News

സ്കൂൾ വാർഷികാഘോഷം നിർമ്മൽ ഫസ്റ്റ് 2024.

എരുമേലി: നിർമ്മല പബ്ലിക് സ്കൂളിന്റെ 41-ാമത് വാർഷികാഘോഷം 7-ാം തീയതി ശനിയാഴ്ച നടത്തപ്പെടും.ഉച്ചയ്ക്ക് 2: 30 പി. എം.ന് അസിസ്റ്റന്റ് പ്രൊവിൻഷ്യൽ റവ. സിസ്റ്റർ ജോസി ട്രീസയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം പൊൻകുന്നം സബ്ജയിൽ സൂപ്രണ്ട് ശ്രീ. സി. ഷാജി ഉദ്ഘാടനം ചെയ്യും. പ്രസ്തുത സമ്മേളനത്തിൽ മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ പിതാവ് (ക്യൂരിയ ബിഷപ്പ് സീറോ മലബാർ കാത്തലിക് ചർച്ച് )പങ്കെടുക്കും.സ്കൂൾ അഡ്മിനിസ്ട്രേറ്റർ റവ. സിസ്റ്റർ ടെസി മരിയ, പ്രിൻസിപ്പൽ റവ. സിസ്റ്റർ വിൻസി,കണ്ണിമല സ്കൂൾ ഹെഡ്മാസ്റ്റർ റവ. ഫാദർ എബ്രഹാം തൊമ്മി ക്കാട്ടിൽ, ലോക്കൽ മാനേജർ റവ. സിസ്റ്റർ അലിസിയ, പി.ടി.എ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുക്കും.