#Local News

അഭിരുചിക്കനുസരിച്ചുള്ള പഠനം കാലഘട്ടത്തിന്റെ അനിവാര്യത: ഋഷിരാജ്‌സിംഗ് ഐ.പി.എസ്.

അഭിരുചിക്കനുസരിച്ചുള്ള പഠനം കാലഘട്ടത്തിന്റെ അനിവാര്യത: ഋഷിരാജ്‌സിംഗ് ഐ.പി.എസ്.

കാലഘട്ടത്തിന്റെ ചുവരെഴുത്തുകൾ മനസ്സിലാക്കി വിദ്യാർത്ഥികൾ അഭിരുചിക്കനുസരിച്ചുള്ള മേഖലകൾ കണ്ടെത്തി തുടർപഠനം നിർവ്വഹിക്കണമെന്ന് ഋഷിരാജ്‌സിംഗ് പറഞ്ഞു. കൊല്ലമുള ലിറ്റിൽ ഫ്ലവർ പബ്ലിക്‌സ്‌കൂളിലെ മെറിറ്റ് ഡേ ഉദ്ഘാടനം ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തുടർന്ന് നൽകിയ സന്ദേശത്തിൽ കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയും മൊബൈൽ ഫോൺ അടിമത്വത്തിൽ നിന്ന് മുക്‌തിനേടാൻ കലാകായികരംഗങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ക്ലാസ്സിലെ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി ചേർന്ന സമ്മേളനത്തിൽ സ്‌കൂൾ മാനേജർ ഫാ. ബിനു കിഴക്കേയിളന്തോട്ടം അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ഫാ. സുരേഷ് തോമസ് മാടപ്പാട്ട് സ്വാഗതം ആശംസിച്ചു. സ്‌കൂൾ മുൻ മാനേജർ ഫാ.മാത്യു പനയ്ക്കക്കുഴിയിൽ, മുൻ പ്രിൻസിപ്പൽ ഫാ. സോജി ചെറുശ്ശേരിൽ, പി.റ്റി.എ. പ്രസിഡൻറ് ശ്രീ സജീവ് എം.ജോസ് എന്നിവർ ആശംസാപ്രസംഗം നടത്തി. സ്‌കൂൾ ലീഡർ ജോയൽ ബിനോയി നന്ദി പറഞ്ഞു.