#Local News

കെഎസ്ആർടിസി ബസുകൾ അടിമുടി മാറുന്നു.

കെഎസ്ആർടിസി ബസുകൾ അടിമുടി മാറുന്നു. ഇനിമുതൽ ആനവണ്ടിയിലെ യാത്രയ്ക്കിടയിൽ ലഘുഭക്ഷണവും വെള്ളവും ലഭിക്കും. സൂപ്പർ ഫാസ്റ്റ് മുതലുള്ള കെഎസ്ആർടിസി ബസുകളിലാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. സ്നാക്സും വെള്ളവും വിതരണം ചെയ്യാൻ കരാറെടുക്കുന്ന ഏജൻസികൾ തന്നെ മാലിന്യം സംഭരിക്കണമെന്നുമാണ് നിർദ്ദേശം. യാത്രക്കാർക്ക് പണം ഡിജിറ്റലായി നൽകാനും സംവിധാനമുണ്ടാകും.മുഖ്യ ഡിപ്പോകളിലെ കന്റീൻ നടത്തിപ്പ് പ്രധാന ഹോട്ടൽ ഗ്രൂപ്പുകൾക്ക് 5 വർഷത്തേക്കു നൽകാനും തീരുമാനമായി. ഈ മേഖലയിൽ പരിചയമുള്ളവർക്കേ കരാർ നൽകാവൂ എന്നു മന്ത്രി കെ.ബി.ഗണേഷ്കുമാർ നിർദേശിച്ചു. കെഎസ്ആർടിസി സ്ഥലം മാത്രം കൈമാറും. മികച്ച ഇന്റീരിയർ സൗകര്യങ്ങളും വൃത്തിയുള്ള ശുചിമുറികളും നടത്തിപ്പുകാർ നിർമിക്കണം.