നവകേരളീയം കുടിശിക നിവാരണം 2025

നവകേരളീയം കുടിശിക നിവാരണം 2025   എരുമേലി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ 2025 ജനുവരി 16- )0 തീയതി വ്യാഴാഴ്ച രാവിലെ10.30 മുതൽ വൈകിട്ട് 4 വരെ ഹെഡ് ഓഫീസിൽ വച്ച് അദാലത്ത് നടത്തുന്നു. കുടിശ്ശികയായ എല്ലാ വായ്പകൾക്കും അർഹമായ ആനുകൂല്യങ്ങൾ വാങ്ങി വായ്പാ കണക്ക് അവസാനിപ്പിക്കാവുന്നതാണ്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അറിയിച്ചുകൊള്ളുന്നു . സെക്രട്ടറി

എരുമേലി : പള്ളിവീട്ടിൽ അബ്ദുൽ നാസർ (63) നിര്യാതനായി.

എരുമേലി : പള്ളിവീട്ടിൽ അബ്ദുൽ നാസർ (63) നിര്യാതനായി. ഭാര്യ: സലീന. മക്കൾ: റെഫീഖ്, നെസിയ, റെനീഫ്. മരുമക്കൾ: രെഹന, പരേതനായ ഷാമോൻ, സജീന. ഖബറടക്കം നടത്തി.

ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് കോടതി

ദ്വയാര്‍ഥ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടെ നടത്തി തന്നെ ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയിലെടുത്ത കേസില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച ഉത്തരവ് 3.30ഓടെ പുറത്തുവരും. ബോബിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. ബോബിയുടെ പരാതിയില്‍ ദ്വയാര്‍ഥമില്ലെന്ന് പറയാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ജാമ്യാപേക്ഷയില്‍ ഉള്‍പ്പെടെ ബോബി അധിക്ഷേപം തുടരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.ബോബി ചെമ്മണ്ണൂര്‍ പല പൊതുവേദികളിലും ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്നതായി പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഒരു സെലിബ്രിറ്റിയാണെന്ന് പറയുന്ന ഇയാള്‍ എന്തിനാണ് ഇത്തരം […]

ഭാവഗായകന് വിട.. പി ജയചന്ദ്രൻ അന്തരിച്ചു

മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു. 80 വയസായിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂർ അമൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ നിരവധി ശനങ്ങള്‍ ആലപിച്ചിട്ടുണ്ട്. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി ബഹുമതി, നാലുവട്ടം തമിഴ്നാട് സംസ്ഥാന പുരസ്കാരം എന്നിവയും ലഭിച്ചു.   തൃപ്പൂണിത്തുറ കോവിലകത്തെ രവിവർമ കൊച്ചനിയൻ തമ്പുരാന്റെയും ചേന്ദമംഗലം പാലിയം തറവാട്ടിലെ സുഭദ്രക്കുഞ്ഞമ്മയുടെയും മൂന്നാമത്തെ മകനായി 1944 മാർച്ച് മൂന്നിന് എറണാകുളത്താണ് ജയചന്ദ്രൻ […]

ഒകാസിയോ പുസ്തകപ്രദർശനം 

എസ് ബി കോളേജിൽ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ നടക്കുന്ന രണ്ടുദിവസത്തെ പുസ്തക പ്രദർശനവും ലീഫ് ആർട്ട് പ്രദർശനവും 7/11/2025, 9.30 യ്ക്ക് പൗവ്വത്തിൽ ഹാളിൽ കോളേജ് പ്രിൻസിപ്പൽ ഫാദർ റെജി പി പ്ലാന്തോട്ടം ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോക്ടർ ഫാദർ ടെഡി സി കാഞ്ഞൂപറമ്പിൽ സന്നിഹിതനായിരുന്നു

HMPV വൈറസ് : ലക്ഷണങ്ങൾ

ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ഒരു ശ്വാസകോശ വൈറസാണ് എച്ച്എംപിവി . ഇത് എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെ ബാധിക്കുന്നു. കൊച്ചുകുട്ടികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. 2001 ലാണ് ഇത് ആദ്യമായി തിരിച്ചറിഞ്ഞത്.   ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (എച്ച്എംപിവി ) സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങൾ ഉണ്ടാക്കുന്ന ഒരു വൈറസാണ്. ചുമ അല്ലെങ്കിൽ ശ്വാസം മുട്ടൽ, മൂക്കൊലിപ്പ് അല്ലെങ്കിൽ തൊണ്ടവേദന എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ.   ചില കേസുകളിൽ, വൈറസ് ബ്രോങ്കൈറ്റിസ് അല്ലെങ്കിൽ ന്യുമോണിയ […]

ഇന്ത്യയിൽ ആദ്യ HMPV വൈറസ് സ്ഥിരീകരിച്ചത് ബെം​ഗളൂരുവിൽ : രോ​ഗബാധ എട്ട് മാസം പ്രായമുള്ള കുഞ്ഞിന്

രാജ്യത്ത് ആദ്യ എച്ച്എംപിവി കേസ് ബെംഗളൂരുവിൽ (ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ്) സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി ആരോഗ്യ മന്ത്രാലയം. ആശുപത്രി ക്രമീകരണങ്ങൾക്കായി മാർഗ നിർദേശം പുറത്തിറക്കാൻ മന്ത്രാലയം നിർദേശിച്ചു. കർണ്ണാടകയിലെ വൈറസ് സാന്നിധ്യം ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. വിദഗ്ധ സംഘം ഇന്നലെയും ചൈനയിലെ സാഹചര്യം വിലയിരുത്തി. ലോകാരോഗ്യ സംഘടനയുയായി നിരന്തരം സമ്പർക്കത്തിലെന്നും മന്ത്രാലയം അറിയിച്ചു രോഗ പ്രതിരോധ ശേഷി കുറവുളള കുട്ടികളെയും പ്രായമുള്ളവരെയുമാണ് വൈറസ് കാര്യമായി ബാധിക്കുക. ചുമ, ജലദോഷം, പനി, തുമ്മൽ എന്നിവയാണ് എച്ച് എം […]

മുണ്ടക്കയം പുല്ലുപാറക്ക് സമീപം കെ എസ് ആർ ടി സി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം.

മുണ്ടക്കയം പുല്ലുപാറക്ക് സമീപം കെ എസ് ആർ ടി സി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്.34 യാത്രക്കാരും രണ്ട് ജീവനക്കാരും ബസിലുണ്ടായിരുന്നു.     ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം, ബ്രേക്ക് നഷ്ട്ടപെട്ട ബസ് നിയന്ത്രണം വിട്ട് 30 അടിയോളം താഴ്‌ചയിലേക്ക് പോയെന്നാണ് വിവരം.

മുണ്ടക്കയം കുട്ടിക്കാനം റൂട്ടിൽ അപകടം; കെഎസ്ആർടിസി ബസ് 30 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞു; രക്ഷാപ്രവർത്തനം തുടരുന്നു

പുല്ലുപാറക്ക് സമീപം കെ എസ് ആർ ടി സി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം പുല്ലുപാറക്ക് സമീപം കെ എസ് ആർ ടി സി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്.34 യാത്രക്കാരും രണ്ട് ജീവനക്കാരും ബസിലുണ്ടായിരുന്നു.   ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം, ബ്രേക്ക് പൊട്ടി വളവിൽവെച്ച് ബസ് നിയന്ത്രണം വിട്ട് 30 അടിയോളം താഴ്‌ചയിലേക്ക് പോയെന്നാണ് വിവരം.   […]

എരുമേലി കനകപ്പലം നടുവത്ര ചെറിയാൻ വർക്കി (പ്രകാശ്-80) നിര്യാതനായി.

എരുമേലി കനകപ്പലം നടുവത്ര ചെറിയാൻ വർക്കി (പ്രകാശ്-80) നിര്യാതനായി. സംസ്‌കാരം ഇന്ന് 06.01.2025 തിങ്കൾ ഉച്ചകഴിഞ്ഞ് 2ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 3ന് നിലയ്ക്കൽ ഭദ്രാ സനാധിപൻ അഭി.ഡോ.ജോഷ്വാ മാർ നിക്കോദീമോസ് മെത്രാ പ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിൽ കനകപ്പലം സെന്റ്.ജോർജ്ജ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. പരേതൻ എരുമേലി റോട്ടറി ക്ലബ് മുൻ പ്രസിഡന്റും റോട്ടറി അസിസ്റ്റ‌ന്റ് ഗവർണറും ആയിരുന്നു. ഭാര്യ: അന്നമ്മ ചെറിയാൻ (കുഞ്ഞു മോൾ) മാവേലിക്കര വാർപുരയിൽ കുടുംബാംഗമാണ്. മക്കൾ: സ്വപ്ന, സുജിത്ത്. മരുമക്കൾ: സന്തോഷ് പുത്തൻവീട്ടിൽ […]