എരുമേലി സെൻ തോമസിലെ 65-മത്തേയും 66-മത്തേയും എൻസിസി ബാച്ചുകളുടെ പാസിംഗ് ഔട്ട് പരേഡിൽ
എരുമേലി സെൻ തോമസിലെ 65-മത്തേയും 66-മത്തേയും എൻസിസി ബാച്ചുകളുടെ പാസിംഗ് ഔട്ട് പരേഡിൽ
16 കേരള ബറ്റാലിയൻ കമാൻഡിങ് ഓഫീസർ കേണൽ പി. ശ്രീനിവാസൻ സല്യൂട്ട് സ്വീകരിച്ചു. സ്കൂൾ മാനേജർ റവ. ഫാ. വർഗീസ് പുതുപ്പറമ്പിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ ഉദ്ഘാടന പ്രസംഗത്തിൽ ഡിഫൻസ് അക്കാദമികളിൽ വർഷങ്ങൾ കൊണ്ടു നേടുന്ന തരം പരിശീലന മികവാണ് കേഡറ്റുകൾ പ്രകടമാക്കിയത് എന്ന് ശ്രീനിവാസൻ പ്രത്യേകം പരാമർശിച്ചു.
സ്കൂൾ പ്രിൻസിപ്പൽ സെൻ ജെ. പി., ഹെഡ്മിസ്ട്രസ് രേഖ മാത്യൂസ്, സോയിസ് പി. തോമസ് എന്നിവർ പ്രസംഗിച്ചു. ഗാഡ് ഓഫ് ഓണർ നൽകി കേഡറ്റുകൾ കമാന്റിങ് ഓഫീസറെ ആദരിച്ചു.