#Local News

വെല്ലുവിളികൾ നിറഞ്ഞ ആധുനിക ലോകത്തിൽ യുവജനങ്ങൾ നന്മ മരങ്ങൾ ആകണം -മാർ മാത്യു അറയ്ക്കൽ

ആധുനിക ലോകത്തിൽ യുവജനങ്ങൾ വൻ വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും, ചിട്ടയായ പ്രവർത്തനങ്ങളും, ദൈവവിശ്വാസവും മുറുകെപ്പിടിച്ച് നന്മ മരങ്ങൾ ആകണമെന്നും മാര്‍ മാത്യു അറയ്ക്കല്‍ പെരുവന്താനം സെന്റ്‌ ആന്റണീസ് കോളേജിൽ ഡിഗ്രി ഓണേഴ്സിനു പുതുതായി നേരിട്ടുള്ള പ്രവേശനം വഴി അഡ്മിഷൻ വിദ്യാർത്ഥികളുടെയും, രക്ഷകർത്താക്കളുടെയും 10 ദിവസം നീണ്ടുനിൽക്കുന്ന ഓറിയന്റേഷൻ പ്രോഗ്രാം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂലൈ 1 ന് സംസ്ഥാനത്ത് ആരംഭിക്കുന്ന 4 വർഷം ഡിഗ്രിക്കു മുന്നോടിയായി പ്രവേശനം നേടിയ 321 വിദ്യാർഥികളുടെയും, അവരുടെ രക്ഷകർത്താക്കൾക്കും വേണ്ടി രൂപകല്‍പന ചെയ്തിട്ടുള്ള 10 ദിവസ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണകർത്താക്കൾ കാലത്തോട് ചേർന്ന് നിന്നുകൊണ്ട് കാലത്തിനപ്പുറത്തേയ്ക്ക് ചിന്തിച്ചതുകൊണ്ടാണ് ഇന്ന് കാണുന്ന വിദ്യാഭ്യാസ വിപ്ലവം നടന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാരംഭത്തിന് അധ്യക്ഷത വഹിച്ചുകൊണ്ട് ഡോ. സിറിയക് തോമസ് പറഞ്ഞു. കാലം അടയാളപ്പെടുത്തിയ മഹത്തായ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ്‌ ആന്റണീസ് കോളേജ് പെരുവന്താനമെന്നും, ഇവിടെ തുടർച്ചയായ റാങ്ക് നേട്ടങ്ങൾ കൈവരിക്കുന്നത് അധ്യാപകരുടെയും, വിദ്യാർത്ഥികളുടെയും, മാനേജ്മെന്റിന്റെയും കൂട്ടായ പ്രവർത്തന ഫലമാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന എല്ലാ മാനേജ്മെന്റുകളും സർക്കാരിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. പുതുതായി അഡ്മിഷന്‍ എടുത്ത എല്ലാ വിദ്യാർത്ഥികൾക്കും ബിഷപ്പ് മാർ മാത്യു അറയ്ക്കല്‍ വിദ്യാദീപം തെളിയിച്ചു നൽകി. യോഗത്തില്‍ കോളേജ് ചെയര്‍മാന്‍ ബെന്നി തോമസ്, പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി , റവ. ഡോ. ജെയിംസ്‌ ഇലഞ്ഞിപ്പുറം, ഫാ. സെബാസ്റ്റ്യൻ താഴത്തുവീട്ടിൽ, സെക്രട്ടറി റ്റിജോമോൻ ജേക്കബ്‌, സുപർണ്ണ രാജു, അക്ഷയ് മോഹൻദാസ്,ഫാ. ജോസഫ് മൈലാടിയിൽ, ഫാ. ജോസഫ് വാഴപ്പനാടിയിൽ, സി. റ്റിന, ബോബി കെ മാത്യു, രതീഷ്‌ പി ആര്‍, റസ്നി മോള്‍ ഇ എ, ജോര്‍ജ് കൂരമറ്റം, അക്സാ മരിയ ജോണ്‍സ്, അഞ്ചാന അജയ്, ജസ്റ്റിന്‍ ജോസ് എന്നിവർ സംസാരിച്ചു. 10 ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന ഓറിയന്റേഷൻ പ്രോഗ്രാമിൽ ജോർജുകുട്ടി ആഗസ്തി, ഡോ. ആന്റണി ജോസഫ്, ബെന്നി തോമസ് എന്നിവര്‍ ഉള്‍പ്പെട്ട വിദഗ്ധ ടീം ക്ലാസുകൾ നയിക്കും. മെന്ററിംഗ് , കൗൺസിലിംഗ്, ടീം ബിൽഡിങ്, ഇന്റർപേര്‍സണല്‍ കമ്മ്യൂണിക്കേഷൻ, വിവിധ സ്ഥാപനങ്ങളുടെ സന്ദർശനം തുടങ്ങിയ വ്യത്യസ്ത പരിപാടികളാണ് ബ്രിഡ്ജ് കം ഇന്‍ഡക്ഷന്‍ പ്രോഗ്രാമിൽ നടത്തപ്പെടുന്നത്.