വത്സമ്മ എബ്രഹാം പന്തിരുവേലിൽ നിര്യാതയായി.
പൊൻകുന്നം : ഇൻഫാം കാർഷിക ജില്ലാ പ്രസിഡൻ്റും റിട്ട. സൂപ്രണ്ട് ഓഫ് പോലീസുമായ അഡ്വ. എബ്രഹാം മാത്യുവിൻ്റെ പത്നി വത്സമ്മ എബ്രഹാം (67) നിര്യാതയായി. പരേത ഇളങ്ങുളം ചെരിപുറം കുടുംബാംഗമാണ്.
മക്കൾ: ബബിത, ബാലു.
മരുമക്കൾ: പ്രവീൺ ജേക്കബ്, നന്നാട്ടുമാലിൽ, പച്ച, എടത്വാ, നിഖില നോബിൾ, മണ്ണൂരെട്ടൊന്നിൽ, മേലമ്പാറ.
പരേതയുടെ ഭൗതിക ശരീരം 28/06/2024 വെള്ളിയാഴ്ച്ച രാവിലെ 09:00 മണിക്ക് സ്വവസതിയിൽ കൊണ്ടുവരുന്നതും സംസ്കാര ശുശ്രൂഷകൾ അന്നേ ദിവസം ഉച്ചകഴിഞ്ഞ് 03:30 മണിക്ക് സ്വവസതിയിൽ ആരംഭിച്ച് കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പള്ളിയിലെ കുടുബകല്ലറയിൽ സംസ്കരിക്കുന്നതുമാണ്.