ഇടിമിന്നലേറ്റ് വീടിന്റെ ഉള്ളിൽ ഇരുന്ന മധ്യവയസ്കൻ മരിച്ചു
കാഞ്ഞിരപ്പള്ളി : ഇടിമിന്നൽ നാശം വിതയ്ക്കുന്നു. ചിറക്കടവ് മൂന്നാംമൈൽ കുമ്പളാനിക്കൽ കെ കെ അശോകൻ (54) ഇടിമിന്നലേറ്റ് മരിച്ചു.. ശനിയാഴ്ച വൈകിട്ട് ആറുമണിയോടെ മഴയ്ക്കൊപ്പം ഉണ്ടായ ശക്തമായ ഇടിമിന്നലേറ്റ് അദ്ദേഹം മരണപ്പെട്ടത്.
വീടിന്റെ ഉള്ളിൽ കസേരയിൽ ഇരുന്ന് ഷേവ് ചെയ്തുകൊണ്ടിരിയ്ക്കവേയാണ് അശോകന് ഇടിമിന്നലേറ്റത് .
ഉടൻതന്നെ പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാനായില്ല. മൃതശരീരം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. സംസ്കാരം ഞായറാഴ്ച നടക്കും.
ഭാര്യ ലത, കൊടുങ്ങൂർ കുന്നേൽ കുടുംബാംഗം മക്കൾ : അരുൺ, അശ്വിൻ (പെരുവന്താനം സെന്റ് ആന്റണിസ് കോളേജ് വിദ്യാർത്ഥി) മരുമകൾ : അരുണിമ, ചേനപ്പാടി അക്കരപുറത്ത് കുടുബാംഗം .