#Local News

കോൺഗ്രസ് മുന്നണി മര്യാദ ലംഘിച്ചു.. മുസ്ലിം ലീഗ്.

കോൺഗ്രസ് മുന്നണി മര്യാദ ലംഘിച്ചു..

മുസ്ലിം ലീഗ്

എരുമേലി: എരുമേലി പഞ്ചായത്തിൽ പുതിയ പഞ്ചായത്ത് പ്രസിഡന്റിനെ തെരഞ്ഞെടുത്തതിലും മുൻ പഞ്ചായത്ത് പ്രസിഡണ്ട് രാജിവച്ച സാഹചര്യമടക്കം സമീപകാലത്ത് ഒരു കാര്യവും കോൺഗ്രസ് എരുമേലി പഞ്ചായത്ത് ലീഗ് നേതൃത്വവുമായി കൂടിയാലോചിച്ചില്ലെന്ന് മുസ്ലിം ലീഗ് എരുമേലി പഞ്ചായത്ത് കമ്മിറ്റി.

ഇന്ന് നടന്ന പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ലീഗ് നേതൃത്വം വിട്ടുനിന്നു

നിലവിൽ എരുമേലി പഞ്ചായത്തിൽ മുസ്ലിംലീഗിന് മെമ്പർമാരില്ലെന്ന് നിന്ന് കോൺഗ്രസ് അവകാശപ്പെടുമ്പോൾ

തങ്ങളുടെ നിർണായകമായ വോട്ടുകൾ കൊണ്ടാണ് ടൗൺ വാർഡ്, ഒഴക്കനാട്, കനകപ്പലം, പൊരിയൻ മല വാർഡുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥി ജയിച്ചതെന്ന് ലീഗ് പഞ്ചായത്ത് ഭാരവാഹികളായ നൗഷാദ് കുറുങ്കാട്ടിൽ വിജി വെട്ടിയാനിക്കൽ നിസാർ പ്ലാമൂട്ടിൽ തുടങ്ങിയവർ അവകാശപ്പെട്ടു

വരും ദിവസങ്ങളിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ എരുമേലി പഞ്ചായത്തിൽ നടത്തുന്ന എല്ലാ പരിപാടികളിലും വിട്ടുനിൽക്കുവാൻ ലീഗ് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു