പ്രസിഡന്റിന്റെ പരാതിയിൽ എരുമേലിയിൽ ഇനി സ്ഥിരമാണ് ഡോക്ടർ.
എരുമേലി : സർക്കാർ ആയുർവേദ ആശുപത്രിയിൽ ഡോക്ടറുടെ സേവനം വല്ലപ്പോഴും. ആഴ്ചയിൽ ഏതെങ്കിലും ദിവസം ഡോക്ടർ എത്തിയാൽ ഡ്യൂട്ടിയിൽ ഉള്ളത് അല്പസമയം മാത്രം. നാട്ടുകാർ നൽകിയ പരാതിയെ തുടർന്ന് വിഷയത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ടതോടെ സ്ഥിരമായി ഡോക്ടറെ നിയമിച്ച് ഉത്തരവായി. എരുമേലിയിലെ ഗവ. ആയുർവേദ ഡിസ്‌പെൻസറിയിലാണ് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണിയുടെ പരാതിയെ തുടർന്ന് സ്ഥിരമായി ഡോക്ടറെ നിയമിച്ച് കോട്ടയം ജില്ലാ ആയുർവേദ മെഡിക്കൽ ഓഫിസർ ഡോ. അമ്പിളി ഉത്തരവിട്ടത്. ഇതേതുടർന്ന് പുതിയ ഡോക്ടർ എരുമേലിയിലെ ഡിസ്‌പെൻസറിയിൽ ചുമതലയേറ്റു.