#Local News

ലിറ്റിൽ ഫ്ലവറിനു മികച്ച വിജയം

 

 

കൊല്ലമുള: ഈ വർഷത്തെ സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷയിൽ ലിറ്റിൽ ഫ്ലവർ പബ്ലിക് സ്‌കൂൾ & ജൂനിയർ കോളേജിൽനിന്നും പരീക്ഷയെഴുതിയ എല്ലാ കുട്ടികളും മികച്ച നിലയിൽ പാസായി. പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതിയ 93 കുട്ടികളിൽ 74 പേർ ഡിസ്‌റ്റിംഗ്ഷനും മറ്റു കുട്ടികൾ ഫസ്‌റ്റ് ക്ലാസ്സും നേടി വിജയിച്ചു. സയൻസ് വിഭാഗത്തിൽ 482 മാർക്കു നേടി പ്രണവ് കൃഷ്ണ‌ പി. ഒന്നാം സ്ഥാനവും 468 മാർക്കു നേടി അർച്ചനമോൾ പി.ആർ. രണ്ടാം സ്‌ഥാനവും കരസ്‌ഥമാക്കി. കൊമേഴ് വിഭാഗത്തിൽ 489 മാർക്കു നേടി കെ.റജി ഒന്നാം സ്ഥാനവും 486 മാർക്കോടെ അലീന സെബാസ്റ്റ്യൻ രണ്ടാം സ്‌ഥാനവും നേടി. പ്രണവ് കൃഷ്ണ‌ പി.,അർച്ചനമോൾ പി.ആർ., മേഘ കെ.റജി, അലീന സെബാസ്റ്റ്യൻ എന്നിവർ എല്ലാ വിഷയങ്ങൾക്കും എ-വൺ ഗ്രേഡു നേടി. കമ്പ്യൂട്ടർ സയൻസിൽ ജോഷിൻ തോമസ്, പ്രണവ് കൃഷ്‌ണ പി. എന്നിവരും ഇൻഫോർമാറ്റിക്‌സ് പ്രാക്ടീസിന് അഫിനാഷ് ജോർജ് സാം, കാർത്തിക് കൃഷ്ണ‌ വി, അലീന സെബാസ്റ്റ്യൻ, മേഘ കെ.റജി എന്നിവരും ബിസിനസ് സ്‌റ്റഡീസിൽ അലീന സെബാസ്‌റ്റ്യൻ, മേഘ കെ.റജി എന്നിവരും മലയാളത്തിന് ഡോണ മരിയ വർഗീസും 100 മാർക്കും നേടി.

പത്താം ക്ലാസ് പരീക്ഷയെഴുതിയ 89 കുട്ടികളിൽ 52 പേർ ഡിസ്‌റ്റിംഗ്ഷനോ ടെയും മറ്റു കുട്ടികൾ ഫസ്‌റ്റ് ക്ലാസ്സും നേടി വിജയിച്ചു. അന്ന എലിസബത്ത് സോജൻ 483 മാർക്കോടെ ഒന്നാം സ്‌ഥാനവും 480 മാർക്കോടെ ജീവൻ റ്റി. വർക്കി രണ്ടാം സ്ഥാനവും കരസ്‌ഥമാക്കി. റോണ മരിയ ജോസഫ്, നോയൽ ജയിംസ് ജേക്കബ്, ജ്യാതിലാൽ എം.എം., ഗൗരിനന്ദ, ഐശ്വര്യ അനിൽ എന്നിവർ എല്ലാ വിഷയങ്ങൾക്കും എ-വൺ ഗ്രേഡു നേടി. അന്ന എലിസബത്ത് സോജൻ, അൻവിൻ മാത്യു എന്നിവർ സോഷ്യൽ സയൻസിനും ആൻ മരിയ ജോബി, ജുവൽ മരിയ അജി എന്നിവർ മലയാളത്തിനും 100 മാർക്കും നേടി. അഭിമാനകരമായ മികച്ച വിജയം കൈവരിച്ച കുട്ടികളെയും പരിശീലനം നൽകിയ അധ്യാപകരേയും സ്‌കൂൾ മാനേജർ വ. ഫാ. മാത്യു പനയ്ക്കക്കുഴി, സ്‌കൂൾ പ്രിൻസിപ്പൽ റവ.ഫാ.സോജി ചെറുശ്ശേരിൽ, പി.റ്റി.എ. ഭാരവാഹികൾ എന്നിവർ അഭിനന്ദിച്ചു.

സസ്നേഹം ഫാ.സോജി.ചെറുശ്ശേരിൽ.പ്രിൻസിപ്പൽ

 

 

13/05/2024