ശിശുദിനത്തിൽ പരസഹായം അനിലിനെ പൊന്നാട അണിയിച്ച് ആദരവ് നൽകി.
തിരുവനന്തപുരം – കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയുടെ 135 -ാം ജന്മദിനത്തോടനുബന്ധിച്ച് ഇൻഡ്യൻ കോപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റി ലിമിറ്റഡ് ശാഖയിലെ ടീം ഇന്ത്യ മധുരം വിളമ്പിയും, ആദരവ് നൽകിയും ശിശുദിനം ആചരിച്ചു. തിരുവനന്തപുരം കോർപറേഷനിൽ കഴിഞ്ഞ 16 വർഷങ്ങളായിട്ട്, ആശുപത്രികളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുംസൗജന്യ ഭക്ഷണ വിതരണം നടത്തിവരുന്ന പേട്ട ആനയറ സ്വദേശി പരസഹായം അനിലിനെ സീനിയർ ഉദ്യോഗസ്ഥരായ രാജേഷ്,ഗിരീഷ് കുമാർ, രാംകുമാർ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ച് ആദരവ് നൽകി. ടിം ഇന്ത്യയിലെ അംഗങ്ങൾ ശിശുദിന പ്രസംഗവും നടത്തി.