#Local News

കാഞ്ഞിരപ്പള്ളിക്കും മുണ്ടക്കയത്തിനും ഇടയില്‍ ചിറ്റടി ഗുരുമന്ദിരം വളവില്‍ ബസുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ നാല് പേര്‍ക്ക് പരിക്ക്

കോട്ടയം – കുമളി ദേശീയപാതയില്‍ കാഞ്ഞിരപ്പള്ളിക്കും മുണ്ടക്കയത്തിനും ഇടയില്‍ ചിറ്റടി ഗുരുമന്ദിരം വളവില്‍ ബസുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.

മുണ്ടക്കയത്ത് നിന്നും കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സും എതിരെ വന്ന സ്വകാര്യ ബസ്സും കൂട്ടിയിടിക്കുകയായിരുന്നു. കൊടും വളവില്‍ കെഎസ്ആര്‍ടിസി ബസ് ജെസിബിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇന്ന് മൂന്നുമണിയോടുകൂടിയായിരുന്നു അപകടം.