#Local News

എരുമേലി പഞ്ചായത്തിന്റെ മലയോര മേഖലയായ ഏയ്ഞ്ചൽവാലിയിൽ വിശ്രമ കേന്ദ്രങ്ങൾ ഒരുങ്ങുന്നു.

എരുമേലി ഗ്രാമപഞ്ചായത്തിന്റെ പന്ത്രണ്ടാംവാർഡ് മലയോര മേഖലയായ ഏയ്ഞ്ചൽവാലിയിൽ പഞ്ചായത്തിന്റെ 2023-2024 വാർഷിക പദ്ധതിയിൽപ്പെടുത്തി വിശ്രമകേന്ദ്രങ്ങൾ പണിയാൻ തീരുമാനമായി.ഇതിന്റെ നിർമ്മാണ ഉദ്ഘാടനം എരുമേലി ഗ്രാമപഞ്ചായത്തു പ്രസിഡൻറിന്റെ സ്ഥാനം വഹിക്കുന്ന വൈസ് പ്രസിഡൻറ് ബിനോയ് ഇലവുങ്കൽ നിർവ്വഹിച്ചു.വാർഡംഗം മാത്യു ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്തംഗം നാസ്സർ പനച്ചി,മുൻ പഞ്ചായത്തംഗം ത്രേസ്യാമ്മ ചാക്കോ,സോജി വളയത്ത്,സന്തോഷ് മരുതി മുട്ടിൽ,പഞ്ചായത്ത് അസി.എൻജീനിയർ ശോഭ,ഓവർസിയർ രജ്ഞിത്ത്,ഗിരീഷ് പാറയ്ക്കൽ,പി.എ ചാക്കോ,ഷൈൻ അരിപ്പുറത്ത്,കെ.എസ് ജോബി,സുനിൽ എന്നിവർ പ്രസംഗിച്ചു.ശബരിമല സീസൺ ആരംഭംമുതൽ അവസാനം വരെ ഇതുവഴി കടന്നു പോകുന്ന അയ്യപ്പഭക്തർക്ക് ഒരു വിശ്രമകേന്ദ്രംകൂടിയായി മാറും ഇവിടം.