#Local News

ഇന്ന് ലോക വൃക്ക ദിനം, – കരുതാം കിഡ്‌നിയെ നല്ല നാളെക്കായി

*ഇന്ന് ലോക വൃക്ക ദിനം, – കരുതാം കിഡ്‌നിയെ നല്ല നാളെക്കായി*

 

മാർച്ച്‌ -14 ലോക വൃക്ക ദിനത്തോടനുബധിച്ച് MMT ഹോസ്പിറ്റലിൽ നെഫ്രോളജി ഡിപ്പാർട്ട്മെന്റിന്റെയും ഡയാലിസിസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ വൃക്ക ദിനാചരണം നടത്തപ്പെട്ടു. ഹോസ്പിറ്റലിൽ നടത്തപ്പെട്ട പ്രോഗ്രാം ഹോസ്പിറ്റൽ ഡയറക്ടർ റവ. ഫാ. സോജി കന്നാലിൽ ഉത്ഘടനം ചെയ്തു. ദിനം പ്രതി വൃക്ക രോഗികളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ വൃക്കകളെ പരിപാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സമൂഹത്തെബോധവത്കരിക്കുക എന്നഉദ്ദേശ്യത്തോടുകൂടി MMT ഹോസ്പിറ്റലിൽ ഡയാലിസിസ് യുണിറ്റ് പുറത്തിറക്കിയ ലഖുലേഖ മെഡിക്കൽ ഓഫീസർ ഡോ. തോമസ് ചാണ്ടി പ്രകാശനം ചെയ്തു.

*’ആരോഗ്യമുള്ള വൃക്കകൾ എവിടെയും എല്ലാവർക്കും, പ്രതിരോധം മുതൽ നിർണ്ണയം വരെ തുല്യ പരിരക്ഷണത്തിന്റെ ലഭ്യത’*

എന്ന 2024 ലോക വൃക്ക ദിനത്തിന്റെ പ്രമേയത്തെ അടിസ്ഥാനമാക്കി MMT ഹോസ്പിറ്റൽ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോ. ക്രിസ്റ്റി മരിയ സെമിനാർ നടത്തി.ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ റവ. ഫാ. ദീപു പുത്തൻപുരയ്ക്കൽ, മെഡിക്കൽ സൂപ്രണ്ട് ഡോ. K. M. മാത്യു , ഹോസ്പിറ്റലിലെ വിവിധ ഡിപ്പാർട്ട്മെന്റിലെ ഡോക്ട്ടേഴ്സ്, ഹോസ്പിറ്റൽ സ്റ്റാഫ്‌സ് തുടങിയവർ പങ്കെടുത്തു