അഞ്ചാം ദിനം കഴിയുമ്പോൾ 17.90 കോടി നേടി ‘മഞ്ഞുമ്മൽ ബോയ്സ്’
മലയാള സിനിമയുടെ പ്രതാപകാലം തിരിച്ചുവന്നു, ഇതാണ് നല്ല സിനിമകൾ മലയാളികൾക്ക് തന്നാലുള്ള ഗുണം, ഫെബ്രുവരി മാസം കലക്കി, മൂന്ന് ബ്ലോക്ക്ബസ്റ്ററുകൾ, എന്നിങ്ങനെ നീളുന്ന കമെന്റുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്നത്. റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നീടുമ്പോൾ 17.40 കോടി രൂപയാണ് മഞ്ഞുമ്മൽ ബോയ്സ് ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് മാത്രം നേടിയിരിക്കുന്നത്.ഓരോ ദിവസം പിന്നീടുമ്പോഴും ചിത്രത്തിന്റെ തിരക്കും കളക്ഷനും വലിയ രീതിയിലാണ് വർധിച്ചു വരുന്നത്. ഒന്നാം ദിവസം 3.3 കോടിയും രണ്ടാം ദിവസം 3.25 കോടിയും മൂന്നാം ദിവസം 4.25 കോടിയും നാലാം ദിവസം 4.7 കോടിയും അഞ്ചാം ദിവസം 2.40 കോടിയുമാണ് നേടിയത്. സിനിമ നാലുദിവസം കൊണ്ട് ആഗോളതലത്തിൽ 36.11 കോടിയാണ് നേടിയിരിക്കുന്നത്. കേരളത്തില്‍ മാത്രമല്ല എല്ലാകോണുകളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമ ഒരു കോടി രൂപയാണ് ഇതുവരെ തമിഴ്‌നാ’ജാൻ എ മൻ’ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്.ചിദംബരം തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. കൊച്ചിയിൽ നിന്നും ഒരു സംഘം യുവാക്കൾ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലിൽ എത്തുന്നതും, അവിടെ അവർക്ക് ആഭിമുഖീകരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.ട്ടിൽ നിന്ന് നേടിയിരിക്കുന്നത്.