#Local News

എരുമേലി നിർമല പബ്ലിക്സ്കൂളിൽ അധ്യാപക രക്ഷകർതൃ സമ്മേളനവും, ഭാഷ പദ്ധതി, ഡി സി എൽ ഉദ്‌ഘടനവും നടന്നു.

 

എരുമേലി: ഈ വർഷത്തെ പ്രഥമ അധ്യാപക രക്ഷാകർതൃ സമ്മേളനം ജൂൺ 22 ശനിയാഴ്ച നിർമല പബ്ലിക് സ്കൂളിൽ നടത്തി. ഭാഷപദ്ധതിയും, ഡി സി എൽ എന്നിവയുടെ ഉദ്ഘാടനവും നടന്നു.

സ്കൂൾ അഡ്മിനിസ്ട്രേറ്റർ റവ.സിസ്റ്റർ ടെസ്സി മരിയ യോഗത്തിന് സ്വാഗതം ആശംസിച്ചു.

PTA പ്രസിഡൻ്റ് ശ്രീ ഉണ്ണികൃഷ്ണൻ യോഗം ഉത്ഘാടനം ചെയ്തു.

തുടർന്ന് ‘ആധുനിക കാലത്ത് കുട്ടികളെ അവരുടെ അഭിരുചികൾക്കനുസരിച്ച് എങ്ങനെ വളർത്താം’എന്ന വിഷയത്തെ അധികരിച്ച് അധ്യാപകനും പ്രശസ്തവാഗ്മിയുമായ ശ്രീ. ഷാജി. സി. മാണി ക്ലാസ് എടുത്തു.

കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും മത്സര രംഗത്ത് അവർ മുന്നേറുന്നതിനുമായി ഭാഷാപദ്ധത്തി – ഡി.സി.എൽ എന്നിവയുടെ ഉദ്ഘാടനവും നടന്നു. യോഗത്തിൽ പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. സിസ്റ്റർ അമല എഫ്. സി. സി അധ്യക്ഷത വഹിച്ചു. P.T.A പ്രസിഡൻ്റ് ശ്രീ ഉണ്ണികൃഷ്ണനിൽ നിന്ന് ആദ്യപത്രം പ്രൊവിൻഷ്യൽ സുപ്പീരിയർ റവ.സിസ്റ്റർ അമല ഏറ്റുവാങ്ങി . ഡി.സി.എൽ ഭാരവാഹികളായ ശ്രീ ബാബു .റ്റി. ജോൺ , കോഡിനേറ്റർ അൽഫോൻസാ ജയിംസ് , എബിൻ ബാബു എന്നിവർ സംസാരിച്ചു . സ്കൂൾ പ്രിൻസിപ്പൽ റവ.സിസ്റ്റർ വിൻസി യോഗത്തിന് നന്ദി അർപ്പിച്ചു.