#Local News

നൽപതാം വെള്ളിയാചരണത്തിന്റെ ഭാഗമായി മാർച്ച് 22ാം തിയതി 10.30 ന് കൂവപ്പള്ളികുരിശുമല കയറ്റത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. 

    • കൂവപ്പള്ളി കുരിശുമല കയറ്റത്തിന് ഒരുക്കങ്ങൾ പൂർത്തിയായി.

 

കാഞ്ഞിരപ്പള്ളി : നോമ്പിലെ വെള്ളിയാഴ്ചകളിലും പുതുഞായറാഴ്ചകളിലും ബഹുസഹസ്രം തീർത്ഥാടകരെ ആകർഷിച്ചുകൊണ്ടിരിക്കുന്ന പുണ്യ പുരാതന തീർത്ഥാടന കേന്ദ്രമായ കൂവപ്പള്ളി കുരിശുമലയിൽ, ഈ വർഷത്തെ 40–ാം വെള്ളി ആചരണത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നോമ്പുകാലത്ത് വിശ്വാസ തീവ്രതയിൽ വെള്ളിയാഴ്ചകളിലും പുതു ഞായറാഴ്ചകളിലും, മദ്ധ്യതിരുവിതാംകൂറിലെ മലയാറ്റൂർ മല എന്ന് വിശേഷിപ്പിച്ചിരുന്ന കൂവപ്പള്ളി കുരിശുമലയിലേക്കു തീർഥാടകരെത്തി തുടങ്ങും. 40–ാം വെള്ളി ആചരണത്തിനു ആയിരക്കണക്കിന് വിശ്വാസികളാണു പുരാതന തീർഥാടന കേന്ദ്രമായ കൂവപ്പള്ളി കുരിശുമലയിലേക്ക് എത്തുന്നത്.ഭാരത അപ്പസ്തോലൻ വിശുദ്ധ തോമശ്ലീഹായുടെ പ്രവർത്തന മേഖലയായിരുന്നു നിലയ്ക്കൽ പ്രദേശം. കാഞ്ഞിരപ്പള്ളിയിലെ പ്രബുദ്ധരായ പൂർവ്വ ക്രൈസ്തവർ തങ്ങളുടെ ജന്മഭൂമിയായ നിലയ്ക്കൽ പ്രദേശവും, 14-ാം മാണ്ടിൽ നാമവശേഷമായ പള്ളിയുടെ അവശിഷ്ടങ്ങളും കുരിശും സന്ദർശിക്കുക പതിവായിരുന്നു. പ്രാചിനമായ നിലയ്ക്കലെ കുരിശിൽ ഗ്രീക്ക് ഭാഷയിൽ ക്രിസ്തു’ എന്ന് അർത്ഥം വരുന്ന XRI എന്ന അക്ഷരങ്ങൾ രേഖപെടുത്തിയിരുന്നു. കുരിശിലെ ഈ അക്ഷരങ്ങൾ ഉൾകൊള്ളുന്ന ക്ലാവർ രൂപത്തിലുള ഒരു ഭാഗം അവർ അടർത്തിയെടുത്ത് 1916-ൽ കുവപള്ളി മലമുകളിൽ കുരിശിനടുത്ത് സ്ഥാപിക്കുകയുണ്ടായി. 1920-ൽ മലുകളിലെ മരകുരിശ് മാറ്റി പകരം മനോഹരമായ കൽകുരിശ് സ്ഥാപിക്കപ്പെട്ടു.കാഞ്ഞിരപ്പള്ളി നിവാസികളുടെ ജന്മസ്ഥലമായ നിലയ്ക്കലുമായി കൂവപ്പള്ളി കുരിശുമലയ്ക്ക് അഭേദ്യമായ ബന്ധമുണ്ട് ഭക്തജനങ്ങളുടെ കാര്യ സാദ്ധ്യങ്ങൾക്കായിനേർച്ച കാഴ്‌ചകൾ അനുഷ്ഠിച്ചു വരുന്നു. കല്ല് ചുമന്ന് മല കയറുക, പൊരി നേർച്ച, പാളയും തൈരും, കുരുമുളക് നേർച്ച തലവേദന സംബന്ധിച്ച് അസ്വസ്ഥകൾ ഉള്ളവർ മല അടിവാരത്തുനിന്ന് കലത്തിൽ വെള്ളം ചുമന്ന് മലമുകളിൽ എത്തിക്കുക എന്നീ നേർച്ചകൾ പണ്ടുമുതലേ അനുഷ്‌ടിച്ച് രോഗശാന്തിയും കാര്യസാദ്ധ്യതയും തേടി വരുന്നു.1963-ൽ കൂവപ്പള്ളി മല ഒരു കുരിശു യായി പ്രഖ്യാപിക്കപ്പെട്ടു. അക്കാലം മുതൽ നോമ്പിലെ വെള്ളിയാഴുകളിൽ മലകയറ്റവും പുതുഞായറാഴ്‌ചകളിൽ കുരുശു മലയിൽ ആഘോഷ പൂർവ്വകമായ ദിവ്യബലി അർപ്പിക്കുവാനും ആരംഭിച്ചു. 1940-ൽ കുരിശുമലയിലേയ്ക്ക് കുരിശിന്റെ വഴി അടിവാരത്തു നിന്നും നടത്തുന്നതിന് 14 കുരിശുകളും സ്ഥാപിക്കപ്പെട്ടു.

 

  1. നോമ്പിലെ എല്ലാ വെള്ളിയാഴ്‌ചകളിലും വൈകുന്നേരം അഞ്ചു മണിക്ക് സെന്റ് ഡോമിനിക്ക് കത്തീദ്ര ൽ ഇടവക സമൂഹത്തിന്റെ നേതൃത്വത്തിൽ കുരിശിന്റെ വഴി നടത്തപ്പെടുന്നു. 40-ാം വെള്ളിയാഴ്ച രാവിലെ മുതൽ തുടർച്ചയായിട്ട് കുരിശിന്റെ വഴിയും മലകയറ്റവും ഇന്നും തുടരുന്നു.109 വർഷം പഴക്കവും കൂവപ്പള്ളി മലബാർ കവലയിൽ നിന്ന് 2 കിലോമീറ്റർ ദൈർഘ്യവുമുള്ള കുരിശുമലയിലേയ്ക്ക് ഒരോ വർഷവും പതിന്നായിരക്കണക്കിന് ആർക്കാരാണ് കടന്നുവരുന്നത് .നൽപതാം വെള്ളിയാചരണത്തിന്റെ ഭാഗമായി മാർച്ച് 22-ാം തിയതി 10.30 ന് കൂവപ്പള്ളി മലബാർ കവലയിൽ നിന്നും കുരിശിന്റെ വഴി ആരംഭിക്കും തുടർന്ന് 12 ന് കാഞ്ഞിരപ്പള്ളി രൂപതാ എസ്.എം. വൈ എം ൻ്റെ രൂപതാ ഡയറക്ടർ ഫാ തോമസ് നരിപ്പാറയിൽ സന്ദേശം നൽകും അതേ തുടർന്ന് സ്ലിവാവന്ദനം തീർത്ഥാടകർക്ക് നേർച്ച കഞ്ഞി വിതരണവും ഉണ്ടായിരിക്കും. റവ ഫാ വർഗീസ് പരിന്തിരിക്കൽ, ഫാ തോമസ് ആലപ്പാട്ടു കുന്നേൻ ഫാ ജേക്കബ് ചാത്തനാട്ട്, കൈക്കാരൻമാരായ കെ.സി ഡോമിനിക്ക് കരിപ്പാപറമ്പിൽ, ഇട്ടിരാച്ചൻ കൊല്ലംകുളം, റ്റി.സി ചാക്കോ വാവലുമാക്കൽ, പി.കെ കുരുവിള പിണമറുകിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.നൽപതാം വെള്ളിയാചരണത്തിന്റെ ഭാഗമായി മാർച്ച് 22ാം തിയതി 10.30 ന് കൂവപ്പള്ളി മലബാർ കവലയിൽ നിന്നും കുരിശിന്റെ വഴി ആരംഭിക്കും തുടർന്ന് 12 ന് കാഞ്ഞിരപ്പള്ളി രൂപതാ എസ്.എം. വൈ എം ന്റെ രൂപതാ ഡയറക്ടർ ഫാ തോമസ് നരിപ്പാറയിൽ സന്ദേശം നൽകും അതേ തുടർന്ന് സ്ലിവാവന്ദനം തീർത്ഥാടകർക്ക് നേർച്ച കഞ്ഞി വിതരണവും ഉണ്ടായിരിക്കും. റവ ഫാ വർഗീസ് പരിന്തിരിക്കൽ, ഫാ തോമസ് ആലപ്പാട്ടു കുന്നേൻ ഫാ ജേക്കബ് ചാത്തനാട്ട്, കൈക്കാരൻമാരായ കെ.സി ഡോമിനിക്ക് കരിപ്പാപറമ്പിൽ, ഇട്ടിരാച്ചൻ കൊല്ലംകുളം , റ്റി.സി ചാക്കോ വാവലുമാക്കൽ, പി.കെ കുരുവിള പിണമറുകിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.