#Local News

മുക്കൂട്ടുതറ വ്യാപാരിവ്യവസായി ഏകോപനസമതിയൂണിറ്റിന്റെ 42-മത് വാർഷികവും പൊതുയോഗവും നടന്നു

എരുമേലി മുക്കൂട്ടുതറയിൽ കേരളാ വ്യാപാരി വ്യവസായി ഏകോപനസമതി മുക്കൂട്ടുതറ യൂണിറ്റിന്റെ 42-മത് വാർഷികപൊതുയോഗം ഏപ്രിൽ 11 വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് നടന്നു.യോഗത്തിൽ യൂണിറ്റ് വൈസ് പ്രസിഡൻറ് ജോസഫ് ചാക്കോ സ്വാഗതംആശംസിച്ചു.യൂണിറ്റ് പ്രസിഡൻറ് സി.ജെ അജിമോൻ അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു.ജില്ലാ പ്രസിഡൻറ് എം.കെ തോമസുകുട്ടി യോഗം ഉദ്ഘാനം ചെയ്തു. ജില്ലാസെക്രട്ടറിഎ.കെ.എൻ പണിക്കർ മുഖ്യ പ്രഭാഷണം നടത്തി.കണമല കോപ്പറേറ്റീവ് ബാങ്ക് വൈസ് പ്രസിഡൻറ് റൂബി ബിനു,എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജിജിമോൾ എന്നിവർ മുതിർന്ന അംഗങ്ങളെ ആദരിച്ചു.യൂണിറ്റ് രക്ഷാധികാരി ജോസഫ് ജോൺ സ്കോളർഷിപ്പ് വിതരണം ചെയ്തു.ജില്ലാ ട്രഷറർ മുജ്ജീബ് റഹ്‌മാൻ,ജില്ലാ വൈസ് മാത്യൂ ചാക്കോ വെട്ടിയാങ്കൽ,താലൂക്ക് പ്രസിഡൻറ് ജോസഫ് തോമസ്സ്,താലൂക്ക് ജനറൽ സെക്രട്ടറി ടി.എസ് റഷീദ് ഹോട്ടൽ’ റെസ്‌റ്റോൻറ് അസോസിയേഷൻ വർക്കിംഗ് പ്രസിഡൻറ് ആർ.സി നായർ എന്നിവർ ആശംസകൾ അർപ്പിച്ചു.