നിർമ്മല സ്കൂളും നിറവാർന്ന കുഞ്ഞുങ്ങളും
നിർമ്മല സ്കൂളും നിറവാർന്ന കുഞ്ഞുങ്ങളും
വസന്തം പൊട്ടി വിടരും പോലെ നിർമ്മല സ്കൂളും പരിസരവും കുട്ടികളാൽ ധന്യമായി .
ശാന്തത കളിയാടുന്ന മുഖഭാവത്തോടെ പുതുചിന്തകളും പുത്തൻ പ്രകൃതിയും ചേർത്തുപിടിച്ച് കുട്ടികൾ ആനന്ദത്താൽ നിറഞ്ഞു.
സ്കൂൾ അഡ്മിനിസ്ട്രേറ്റർ അദ്ധ്യ
ക്ഷപദം അലങ്കരിച്ച വേദിക്ക് പ്രിൻസിപ്പൽ സിസ്റ്റർ വിൻസി സ്വാഗതം ആശംസിച്ചു .
എരുമേലി അസംഷ്ൻ ചർച്ച് അസിസ്റ്റൻറ് വികാരി റവ ഫാ ജിമ്മി ജോർജ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു
. സ്കൂൾ ജീവിതത്തിൻറെ പ്രസക്തിയെ പറ്റി മാസ്റ്റർ എബിൻ ബാബു സംസാരിച്ചു . മാസ്റ്റർ ആദികേശിൻ്റെ സംഗീതം ഏവരെയും ലഹരി പിടിപ്പിച്ചു . ഭരണ നാടൃ ചുവടുകൾ വെച്ച് കുമാരി ഗൗരി നന്ദ റോബിൻ സകലരെയും മനം നിറച്ചു
. ടീച്ചേഴ്സിന്റെ പ്രവേശന ഗാനവും ഏറ്റവും ഹൃദ്യമായിരുന്നു .
2023 -24 സി.ബി.എസ്.ഇ .ബോർഡ് എക്സാമിൽ , 484/500 മാർക്ക് വാങ്ങിയ കുമാരി ആസിയ സജീവിനെ എജുക്കേഷൻ കൗൺസിലർ ബഹുമാനപ്പെട്ട സിസ്റ്റർ റ്റെസ് മരിയ ക്യാഷ് അവാഡും മൊമൻ്റോയും നൽകി ആദരിച്ചു .കൂടാതെ മലയാളത്തിന് 100/100 മാർക്കും നേടിയ കുമാരി അലീഷിയ മോഹൻ, കുമാരി വർഷ സ്കറിയ എന്നിവരെയും ക്യാഷ് അവാർഡും മൊമെന്റോയും നൽകി ആദരിച്ചു . കൂടാതെ ഡിസ്റ്റിങ്ഷൻ നേടിയ 10 കുട്ടികളെയും ആദരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു . ആസിയ സജീവ് ഏവർക്കും നന്ദി പ്രകാശിപ്പിച്ചു . എൽ.കെ.ജി മുതൽ എട്ടാം ക്ലാസ് വരെ പുതിയ അഡ്മിഷൻ എടുത്ത 225 കുട്ടികളെയും കിരീടവും ബൊക്കയും നൽകി നിർമ്മലയിലേയ്ക്ക് സ്വീകരിച്ചു . മറ്റു കുട്ടികൾക്ക് ഏവർക്കും മിഠായി നൽകി . സ്റ്റാഫ് സെക്രട്ടറി ശ്രീ ബിജു തങ്കപ്പൻ ,ശ്രീമതി സ്മിത എന്നിവരും കെ.ജി. പ്രിൻസിപ്പൽ സിസ്റ്റർ റ്റെസി ജോസും മറ്റ് അധ്യാപകരേവരും പരിപാടികൾക്ക് നേതൃത്വം വഹിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ. ഉണ്ണികൃഷ്ണൻ ഏവർക്കും നന്ദി പ്രകാശിപ്പിച്ചു