#Local News

50 വർഷത്തിന് ശേഷം വീണ്ടും സമ്പൂർണ സൂര്യഗ്രഹണം ഇന്ന്. ഇന്നത്തെ പകൽ ഇരുട്ടു മൂടും

50 വർഷത്തിന് ശേഷം വീണ്ടും സമ്പൂർണ സൂര്യഗ്രഹണം ഇന്ന് .വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും.നട്ടുച്ചയ്ക്ക് പോലും സന്ധ്യയുടെ പ്രതീതി ജനിപ്പിക്കുന്ന സമ്പൂർണ സൂര്യഗ്രഹണമായിരിക്കും ഇന്ന് നടക്കുക . 50 വർഷത്തിനിടയിലെ ദൈർ​ഘ്യമേറിയ സമ്പൂർണ സൂര്യ​ഗ്രഹണമായിരിക്കും ഇന്ന് നടക്കുക . യുഎസ്, കാനഡ, മെക്‌സിക്കോ, നോര്‍ത്ത് അമേരിക്കയിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ സൂര്യഗ്രഹണം ദൃശ്യമാകും .

 

ഇന്ത്യന്‍ സമയം ഏപ്രില്‍ എട്ടിന് രാത്രി 9.13 മുതില്‍ ഏപ്രില്‍ ഒന്‍പത് പുലര്‍ച്ചെ 2.22വരെയായിരിക്കും സമ്പൂര്‍ണ സൂര്യഗ്രഹണം.എന്നാൽ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത് കാണാനാകില്ല.പക്ഷെ ലോകത്തിന്റെ ഏത് കോണിലുള്ളവര്‍ക്കും ഇത് കാണാന്‍ നാസ വഴിയൊരുക്കുന്നു.നാസയുടെ തത്സമയ വെബ്കാസ്റ്റിലൂടെ സൂര്യ​ഗ്രഹണം കാണാന്‍ കഴിയും.ഇത്തവണ സമ്പൂര്‍ണ സൂര്യഗ്രഹണത്തോടൊപ്പം ഡെവിള്‍സ് കോമറ്റ് അഥവാ ചെകുത്താന്‍ വാല്‍നക്ഷത്രം എന്നറിയപ്പെടുന്ന വാല്‍നക്ഷത്രവും ദൃശ്യമായേക്കാം എന്നും പറയുന്നു.

 

സൂര്യനും ഭൂമിക്കും ഇടയില്‍ നേര്‍രേഖയില്‍ വരുന്ന ചന്ദ്രബിംബം സൂര്യബിംബത്തെ പൂര്‍ണമായോ ഭാഗികമായോ മറയ്ക്കുന്നതാണു സമ്പൂര്‍ണ സൂര്യഗ്രഹണം. സമ്പൂര്‍ണ സൂര്യഗ്രഹണസമയത്ത്, സൂര്യനും ചന്ദ്രനും ഭൂമിയും പൂര്‍ണമായി വിന്യസിക്കുകയും സൂര്യന്റെ മുഴുവന്‍ ഡിസ്‌കും ചന്ദ്രന്‍ മൂടുകയും ചെയ്യുന്നു. നട്ടുച്ചനേരത്തൊക്കയുള്ള ഗ്രഹണസമയത്ത് സൂര്യനെ നേരിട്ടു നോക്കിയാല്‍ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ടു കൂടിയാണ് സൂര്യഗ്രഹണ സമയത്ത് പുറത്തിറങ്ങരുത് എന്നു പഴമക്കാര്‍ പറഞ്ഞത്.