#Local News

എരുമേലിഗ്രാമ പഞ്ചായത്ത് മൂന്ന് അംഗനവാടിക്ക് സ്ഥലം വാങ്ങി.

എരുമേലി ഗ്രാമ പഞ്ചായത്തിലെ മുക്കൂട്ടുതറ പതിനാറാം വാർഡിലെ പനക്കവയൽ 117 നമ്പർ അംഗൻവാടി, മുട്ടപ്പള്ളി 17 വാർഡിലെ കുട്ടപ്പായിപ്പടിയിലെ 103 നമ്പർ അംഗനവാടി , 14 വാർഡിലെ പാറക്കടവ് 114 നമ്പർ അംഗനവാടി എന്നിവക്കാണ് ഗ്രാമ പഞ്ചായത്ത് സ്ഥലം വാങ്ങിയത്. വർഷങ്ങളായി വാടക കെട്ടിടത്തിലായിരുന്നു അംഗൻവാടികൾ പ്രവർത്തിച്ചു കൊണ്ടിരുന്നത്. ഈ വസ്തുക്കൾ വാങ്ങുന്നതിനും അംഗികാരം നേടി രജിസ്റ്റർ ചെയ്യുന്നതിനും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണിയുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം എസ് സതീഷ് , മറിയാമ്മ മാത്തുക്കുട്ടി, ജീൻസി എന്നിവരുടെയും അംഗനവാടി ടീച്ചർമാരുടെയും ശ്രമഫലമാണ്.