#Local News

മഴക്കാലപൂർവ്വ ശുചീകരണം – പകർച്ചവ്യാധി നിയന്ത്രണ അവലോകനം നടത്തി. ആരോഗ്യ മന്ത്രി ഉടൻ മീറ്റിംഗ് വിളിക്കും.

 

എരുമേലി : 29-06-2024 പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ കാഞ്ഞിരപ്പള്ളി ബ്ലോക്കിൽപ്പെട്ട പഞ്ചായത്തുകളിലെ മഴക്കാല പൂർവ്വ ശുചീകരണം – പകർച്ചവ്യാധി അവലോകന യോഗം എരുമേലി വാവർ പള്ളി ഓഡിറ്റോറിയത്തിൽ വെച്ച് ബഹു: ബ്ലോക്ക് പ്രസി. ശ്രീമതി അജിത രതീഷിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വെച്ച് ബഹു: MLA അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവ്വഹിച്ചു. യോഗത്തിന് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. ഷാജി കറുകത്ര സ്വാഗതം ആശംസിച്ചു. എരുമേലി ഗ്രാമപഞ്ചായത്ത് പ്രസി. ശ്രീമതി ജിജിമോൾ, ബ്ലോക്ക് വൈ. പ്രസി ശ്രീ. കൃഷ്ണകുമാർ , പഞ്ചായത്ത് മെംബർ ശ്രീ.നാസർ പനച്ചി എന്നിവർ ആശംസകൾ അറിയിച്ചു. DMO തല നിർദ്ദേശങ്ങൾ Dy DMO ഡോ: വിദ്യാദരൻ അറിയിച്ചു. ബ്ലോക്ക് തല അവലോകന റിപ്പോർട്ട് ബ്ലോക്ക് മെഡിക്കൽ ഓഫീസ്സർ Dr. റെക്സൺ പോൾ അവതരിപ്പിച്ചു. യോഗത്തിന് ഹെൽത്ത് സൂപ്പർ വൈസർ നന്ദി അറിയിച്ചു. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ആരോഗ്യ സ്ഥാപനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും, പരാതികൾ പരിഹരിക്കുന്നതിനും ആരോഗ്യ വകുപ്പ് മന്ത്രി ഉടൻ തന്നെ മീറ്റിംഗ് വിളിക്കുമെന്ന് MLA അറിയിച്ചു. പകർച്ചവ്യാധികളുടെ സ്ഥിതിവിവരകണക്കുകൾ , പ്രതിരോധ പ്രവർത്തനങ്ങൾ, മരുന്നുകളുടെ ലഭ്യത, ജീവനക്കാരുടെ കുറവ്, നിർമ്മാണ പ്രവർത്തികളുടെ സ്റ്റാറ്റസ്, ശബരിമല മുന്നൊരുക്കം എന്നിവ യോഗത്തിൽ വിലയിരുത്തി. യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ടുമാർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, മെഡിക്കൽ ഓഫീസ്സർമാർ, ആരോഗ്യ പ്രവർത്തകർ, ആശ വർക്കർമാർ എന്നിവർ പങ്കെടുത്തു.