അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പഠനം ലഹരിയാക്കി മാറ്റുവാൻ പ്രതിജ്ഞയെടുക്കുന്ന എരുമേലി നിർമല സ്കൂളിലെ കുട്ടികൾ.
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് സ്കൂൾ അഡ്മിനിസ്ട്രേറ്റർ ബഹുമാനപ്പെട്ട സിസ്റ്റർ ടെസ്സി മരിയ, ലഹരിവസ്തുക്കൾ എപ്രകാരം തലച്ചോറിന്റെ പ്രവർത്തനങ്ങളെ സ്വാധീനിക്കുന്നുവെന്നും ലഹരി വസ്തുക്കളിൽ ആദ്യത്തേത് എന്നന്നേക്കുമായി ഒഴിവാക്കേണ്ടത് അനിവാര്യമാണെന്നും സൂചിപ്പിച്ചുകൊണ്ട് ക്ലാസ് നൽകി. അതോടൊപ്പം സ്വന്തം ബോധ്യങ്ങളിൽ നിന്ന് കുട്ടികൾ പഠനം ലഹരിയാക്കാനുള്ള പ്രതിജ്ഞ എടുക്കുകയും ലഹരി വസ്തുക്കൾ ഒരിക്കലും ഉപയോഗിക്കുകയില്ല എന്ന് സ്വന്തം കൈപ്പടയിൽ എഴുതി ഒപ്പുവയ്ക്കുകയും ചെയ്തു.