#Local News

*ഓൺലൈൻ ട്രേഡിംഗ്: വൺ തട്ടിപ്പ് സംഘം പിടിയിൽ* 

*ഓൺലൈൻ ട്രേഡിംഗ്: വൺ തട്ടിപ്പ് സംഘം പിടിയിൽ*

 

 

 

ഓൺലൈൻ ട്രേഡിംഗ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ കവരുന്ന വൻതട്ടിപ്പ് സംഘത്തെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശികളായ പൂജപ്പുര ബദാനിയ വീട്ടിൽ ജിബിൻ(28), കഴക്കൂട്ടം ഷീല ഭവനിൽ അനന്തു (29), പാലക്കാട് ആനക്കര സ്വദേശി കൊണ്ടുകാട്ടിൽ വീട്ടിൽ രാഹുൽ(29), കുറ്റ്യാടി കിഴക്കയിൽ വീട്ടിൽ അഭിനവ്(24) എന്നിവരെയാണ് ബംഗളൂരുവിൽ നിന്നും കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്ന് 20 മൊബൈൽ ഫോണുകളും, എട്ട് സിംകാർഡുകളും, ഒമ്പതു എടിഎം കാർഡുകളും, 8,40,000 രൂപയും പിടിച്ചെടുത്തു. 2,30,000 രൂപ കവർന്നെന്ന കുപ്പാടി സ്വദേശിയായ യുവാവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. 2023 ഒക്ടോബറിലാണ് കുപ്പാടി സ്വദേശിയിൽ നിന്ന് പ്രതികൾ ലക്ഷങ്ങൾ കവർന്നത്. മറ്റു പലരിൽ നിന്നും ഇതേരീതിയിൽ സംഘം കബളിപ്പിച്ച് പണം കവർന്നിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു.