കാഞ്ഞിരപ്പള്ളി ഗ്രാമപ്പഞ്ചായത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി
കാഞ്ഞിരപ്പള്ളി: ഗ്രാമപ്പഞ്ചായത്തിൽ വിവിധ സ്ഥലങ്ങളിൽ ജൂൺ 5 ന് പരിസ്ഥിതി ദിനാചരണം നടത്തി. കുറുവാമൂഴിയിൽ പുതുതായി നിർമിക്കുന്ന പച്ചത്തുരുത്തിൻ്റെ ഉദ്ഘാടനവും പരിസ്ഥിതി ദിനാചരണവും ഗ്രാമപ്പഞ്ചായത്തു പ്രസിഡൻ്റ് കെ ആർ തങ്കപ്പൻ വൃക്ഷത്തൈ നട്ട് നിർവ്വഹിച്ചു.ചടങ്ങിൽ പതിനേഴാം വാർഡുമെമ്പർ സിന്ധു സോമൻ അധ്യക്ഷയായി.ഗ്രാമപ്പഞ്ചായത്തംഗം വി പി രാജൻ മുഖ്യപ്രഭാഷണം നടത്തി. തണൽ മരങ്ങളും ഫലവൃക്ഷത്തൈകളും നട്ടുപിടിപ്പിച്ച് 50 സെൻ്റോളം വരുന്ന സ്ഥലം വഴിയോര വിശ്രമ കേന്ദ്രമാക്കി മാറ്റുവാനുള്ള ശ്രമങ്ങൾക്ക് ചടങ്ങിൽ തുടക്കം കുറിച്ചു. വിഴിക്കത്തോട് ആർ വി ഗവ. വി എച്ച് എസ് എസ് അധ്യാപകർ, ജീവനക്കാർ, എൻ എസ് എസ് വോളൻ്റിയർമാർ, വിദ്യാർഥികൾ, തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾ, പൊതു പ്രവർത്തകർ എന്നിവർ പങ്കെടുത്തു.വിഴിക്കത്തോട് ആർ വി ജി വി ഹൈസ്കൂളിലും പരിസ്ഥിതി ദിനാചരണം നടത്തി.വിഴിക്കത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന വൃക്ഷത്തൈ നടീൽ ചടങ്ങിൽ ജനപ്രതിനിധികളായ നിസാ സലിം ,സിന്ധു സോമൻ, ഡോ. ശ്വേതാ, ആരോഗ്യ വകുപ്പു ജീവനക്കാരും പങ്കാളികളായി.
ഗ്രാമപ്പഞ്ചായത്ത് ഓഫീസ് വളപ്പിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് കെ ആർ തങ്കപ്പൻ പരിസ്ഥിതി ദിനത്തിൽ ആപ്പിൾ വൃക്ഷത്തൈ നട്ടു.ജനപ്രതിനിധികളായ വി പി രാജൻ.ബ്ലസി ബിനോയി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സീനാ പി ആർ ,ജൂണിയർ സൂപ്രണ്ട് എം എസ് ഷിഹാബുദീൻ, ഗ്രാമപഞ്ചായത്തു ജീവനക്കാർ, തൊഴിലുറപ്പു പദ്ധതി അംഗങ്ങൾ പങ്കാളികളായി.