#Local News

പ്ലസ് വൺ സീറ്റ് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി ശ്രീ.വി. ശിവൻകുട്ടിക്ക് നിവേദനം നൽകി 

 

 

പ്ലസ് വൺ സീറ്റ് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി ശ്രീ.വി. ശിവൻകുട്ടിക്ക് നിവേദനം നൽകി

 

പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ പൊതു വിദ്യാഭ്യാസ രംഗത്തെ പിന്നോക്കാവസ്ഥയും, ഹയർസെക്കൻഡറി സ്കൂളുകൾ പരിമിതമാണെന്നതും, നിലവിലുള്ള ഹയർസെക്കൻഡറി സ്കൂളുകളിൽ വേണ്ടത്ര ബാച്ചുകൾ ഇല്ല എന്നുള്ളതും പരിഗണിച്ച് പൂഞ്ഞാർ നിയോജകമണ്ഡലം ഉൾപ്പെടുന്ന കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ഗവൺമെന്റ്, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്ലസ് വൺ സീറ്റുകൾ 20% വർദ്ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് നിവേദനം നൽകിയത്.

 

മികച്ച വിജയം നേടിയ ഒട്ടേറെ വിദ്യാർത്ഥികൾക്കാണ് മതിയായ സീറ്റുകൾ ഇല്ലാത്തതിനാൽ പ്ലസ് വണ്ണിന് പ്രവേശനം ലഭിക്കാതെ വന്നിരിക്കുന്നത്.

മലയോര മേഖലയും, വനമേഖലയും ഒക്കെ ഉൾപ്പെടെയുള്ള പൂഞ്ഞാർ നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് അധിക ദൂരം യാത്ര ചെയ്ത് സ്കൂളിൽ പോകുന്നതിന് പ്രായോഗികമായി പരിമിതികളുണ്ട്.

താരതമ്യേന ഹയർസെക്കൻഡറി സ്കൂളുകൾ കുറവുള്ള പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ

സീറ്റുകൾ വർധിപ്പിക്കുന്നതിന് പ്രത്യക പരിഗണന നൽകണമെന്നും നിവേദനത്തിൽ ആവശ്യപെട്ടിട്ടുണ്ട്.

 

സീറ്റുകൾ വർധിപ്പിക്കുന്നത് അനുഭാവപൂർവം പരിഗണിക്കുമെന്ന്

മന്ത്രി അറിയിച്ചു.