#Local News

കാഞ്ഞിരപ്പള്ളി രൂപതയിലെ വൈദിക ശ്രേഷ്ഠൻ റവ. ഫാ. പോൾ വാഴപ്പനാടി (90) നിര്യാതനായി

കാഞ്ഞിരപ്പള്ളി : സേവനം ചെയ്ത ഇടകകളിലെ വിശ്വാസികൾക്കും, നാട്ടുകാർക്കും ഏറെ പ്രീയപെട്ടവനായിരുന്ന, കാഞ്ഞിരപ്പള്ളി രൂപതയിലെ ഒരു വൈദിക ശ്രേഷ്ഠനായ റവ. ഫാ. പോൾ വാഴപ്പനാടി (90) നിര്യാതനായി . മൃതസംസ്‌കാര ശുശ്രൂഷകൾ (വ്യാഴം, നവംബർ 14) രാവിലെ 8.45 ന് ആനക്കല്ലിലുള്ള തോമാച്ചൻ വാഴപ്പനാടിയുടെ ഭവനത്തില്‍ ആരംഭിക്കുന്നതും തുടര്‍ന്നുള്ള ശുശ്രൂഷ ആനക്കൽ സെന്റ് ആന്റണീസ് പള്ളിയിൽ നടത്തപ്പെടുന്നതുമാണ്. ബുധൻ (നവംബർ 13) ഉച്ചകഴിഞ്ഞ് 3.00 മണി മുതൽ രാത്രി 9.00 മണി വരെ കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെന്റർ ഓഡിറ്റോറിയത്തിലും തുടര്‍ന്ന് ആനക്കല്ലിലുള്ള ഭവനത്തിലുമെത്തി ആദരാഞ്ജലികളര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാവുന്നതാണ്.

 

ആനക്കല്‍ വാഴപ്പനാടി പരേതരായ ഫ്രാൻസിസ് – ത്രേസ്യാമ്മ ദമ്പതികളുടെ പുത്രനായി ജനിച്ച് ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ നിന്നും വൈദിക പരിശീലനം പൂര്‍ത്തിയാക്കി 1962 മാര്‍ച്ച് 12 ന് ശുശ്രൂഷ പൗരോഹിത്യം സ്വീകരിച്ചു.

 

പെരുവന്താനം, കണമല, തുലാപ്പള്ളി, കുഴിത്തൊളു, അന്യാര്‍തൊളു, കൂവപ്പള്ളി, മുണ്ടക്കയം, ചെങ്ങളം, താമരക്കുന്ന്, പൊടിമറ്റം, ഇടക്കുന്നം, പെരുന്തേനരുവി ഇടവകകളിലും കാഞ്ഞിരപ്പള്ളി രൂപത പ്രൊക്കുറേറ്റർ , ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള പെരുന്തടി എസ്റ്റേറ്റ് മാനേജർ എന്നീ നിലകളിലും ശുശ്രൂഷ നിര്‍വഹിച്ചു. കാഞ്ഞിരപ്പള്ളി വിയാനി ഹോമിൽ വിശ്രമജീവിതം നയിച്ചു വന്നിരുന്ന അദ്ദേഹം മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ പരിചരണത്തിലായിരുന്നു.

 

സഹോദരങ്ങൾ: തോമസ് (അരീക്കമല), ജോസഫ് (അരീക്കമല), മാത്യു (അരീക്കമല), കുട്ടിയമ്മ ആലപ്പാട്ട് (ചുണ്ടക്കുന്ന്), പെണ്ണമ്മ കൊച്ചാങ്കൽ (തച്ചപ്പുഴ), അച്ചാമ്മ ആലപ്പാട്ട് (കണമല), സെലിനാമ്മ കിഴക്കേപറമ്പിൽ (പൊട്ടംപ്ലാവ്), മേരി.

 

 

ഫാ.മാത്യു വാഴപ്പനാടി, ഫാ. ജോയി വാഴപ്പനാടി, ഫാ. ഔസേപ്പച്ചൻ വാഴപ്പനാടി, ഫാ. ജോൺ വാഴപ്പനാടി (കപ്പൂച്ചിൻ), ഫാ.അരുൺ വാഴപ്പനാടി (കൺവൻച്വൽ), ഫാ. ജസ്മോൻ എം.സി.ബി.സ്, ഫാ. വിനീഷ് ചെറുചെരുപ്പിൽ (ഉജ്ജയിൻ), ഫാ. ബിജു വാഴപ്പനാടി (ഷിമോഗ) എന്നിവർ കുടുംബാംഗങ്ങളും സി മരിയ (സെന്റ് ആൻസ്, അങ്കമാലി), സി. നിഷ (സെന്റ് ആൻസ്, ബാംഗ്ലൂർ), സി. റ്റിസി (ഉർസുലൈൻ, കണ്ണൂർ), സി.ഡെയ്‌സി (ഉർസുലൈൻ, കണ്ണൂർ), സി. ട്രീസ (എസ്. എച്ച്, അമലഗിരി) എന്നിവർ സഹോദര പുത്രിമാരും സി. സാലി (ഫ്രാൻസിസ്കൻ, തൃശൂർ), സി. ത്രേസ്യ (ഫ്രാൻസിസ്കൻ, ഒറീസ), സി. സിനി (ഉർസുലൈൻ, കോഴിക്കോട്), സി. പ്രീതി (കുന്നന്താനം) എന്നിവർ കുടുംബാംഗങ്ങളുമാണ്.