ഇറാൻ പിടിച്ചെടുത്ത പോർച്ചുഗൽ കപ്പലിൽ മലയാളി യുവതിയും
വാഴൂർ: ഇറാൻ പിടിച്ചെടുത്ത പോർച്ചുഗൽ കപ്പലിൽ
മലയാളി യുവതി ആൻ്റസ ജോസഫും.
തൃശൂർ വെളുത്തൂർ സ്വദേശികളും വാഴൂരിൽ താമസക്കാരുമായ പുതുമന വീട്ടിൽ ബിജു എബ്രഹാമിന്റെയും ബീനയുടെയും മകൾ ആൻ്റസ ജോസഫ് (21) ആണ് കപ്പലിലുള്ള നാലാമത്തെ മലയാളി.
ശനിയാഴ്ചയാണ് ആൻ്റസയുടെ കുടുംബം കൊടുങ്ങൂരിലെ കാപ്പുകാട്ടു ഉ വീട്ടിലേക്ക് താമസമാക്കിയത്. അടുത്ത ദിവസം ആന്റസ എത്താനിരിക്കെ പുതിയ വീട്ടിലേക്കുള്ള യാത്രയിലാണ് ഇവർ വിവരമറിഞ്ഞത്. ഇതോടെ ആശങ്കയിലാണ് ആന്റസയുടെ കുടുംബം. വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസും നോർക്ക അധികൃതരും ബന്ധപ്പെടുകയും നടപടികൾ സ്വീകരിച്ചു വരുന്നതായും അറിയിച്ചതായി പിതാവ് ബിജു എബ്രഹാം പറഞ്ഞു. ഒരുവർഷം മുൻപാണ് ആന്റസ മുംബൈയിലെ എം.എസ്.സി. ഷിപ്പിങ് കമ്പനിയിൽ ജോലിയ്ക്ക് പ്രവേശിച്ചത്. ട്രെയിനിങിന്റെ ഭാഗമായി ഒൻപത് മാസമാസം മുൻപാണ് പോർച്ചുഗൽ കപ്പലിൽ എത്തിയത്. വെള്ളിയാഴ്ചയാണ് ആന്റസയുമായി കുടുംബം അവസാനമായി സംസാരിച്ചത്. കപ്പൽ ഇന്ത്യയിലേക്കുള്ള മടക്ക യാത്രയിലായിരുന്നുവെന്നും അന്ന് പറഞ്ഞിരുന്നു. മകൾ സുരക്ഷിതയാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും കമ്പനി അധികൃതർ വിളിച്ചറിയിച്ചതായി ബിജു എബ്രഹാം പറഞ്ഞു.