#News

എരുമേലി വാവർ മെമ്മോറിയൽ ഹൈ സ്കൂളിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റിന്റെ രണ്ടാം ബാച്ച് 44 കുട്ടികൾ പരിശീലനം പൂർത്തിയാക്കി പാസിംഗ് ഔട്ട് പരേഡ് നടത്തി.

എരുമേലി വാവർ മെമ്മോറിയൽ ഹൈ സ്കൂളിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റിന്റെ രണ്ടാം ബാച്ച് 44 കുട്ടികൾ പരിശീലനം പൂർത്തിയാക്കി പാസിംഗ് ഔട്ട് പരേഡ് നടത്തി. ബഹു എം.എൽ.എ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ അവർകൾ പരേഡിൽ സല്യൂട്ട് സ്വീകരിക്കുകയും മികച്ച കേഡറ്റുകൾക്കുള്ള പുരസ്‌ക്കാരങ്ങൾ നൽകുകയും ഉണ്ടായി. സംസ്ഥാന തല എസ്.പി.സി ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സീനിയർ കേഡറ്റായ മാസ്റ്റർ അൽഫിദ്.പി.മുഹമ്മദിനെ ചടങ്ങിൽ ആദരിച്ചു. സ്കൂൾ മാനേജർ ഹാജി പി എ ഇർഷാദ് കേഡറ്റുകൾക്ക് ബഹുമതികൾ നൽകി. സ്കൂൾ മാനേജിങ് കമ്മിറ്റി സെക്രട്ടറി സി.എ.എം കരിം, ട്രഷറർ സി.യു അബ്ദുൽ കരിം, എസ്.ഐ ജോസഫ് ആന്റണി, വാർഡ് മെമ്പർ നാസർ പനച്ചിയിൽ എന്നിവർ ആശംസകൾ അറിയിച്ചു. കമ്മ്യൂണിറ്റി പോലീസ് ഓഫിസർമാരായ ശ്രീരാജ് സി.ഡി,മിഥുനാ മോഹൻ, പോലീസ് ഓഫിസർമാരായ ലേഖ സി എ, ഷാഹിദ ബീഗം എന്നിവരുടെ
നേതൃത്വത്തിലാണ് പരിശീലനം നൽകിയിരുന്നത്. യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഫൗസിയ അസ്സിസ് കൃതജ്ഞത രേഖപ്പെടുത്തി.