#News

കുട്ടികളിൽ സമ്പാദ്യ ശീലം ചെറുനാളിലെ വളർത്തിയെടുക്കുന്നതിന് രക്ഷിതാക്കൾ പരിശ്രമിക്കണം:ആൻ്റോ ആൻ്റണി എം പി

കുട്ടികളിൽ സമ്പാദ്യ ശീലം ചെറുനാളിലെ വളർത്തിയെടുക്കുന്നതിന് രക്ഷിതാക്കൾ പരിശ്രമിക്കണം:ആൻ്റോ ആൻ്റണി എം പി

കാഞ്ഞിരപ്പള്ളി :
പഠനത്തോടൊപ്പം ചെറുനാളിലെ കുഞ്ഞുങ്ങളിൽ സമ്പാദ്യ ശീലം വളർത്തി യെടുക്കുന്നതിന് രക്ഷകർത്താക്കളും അധ്യാപകർക്കും വലിയ പങ്ക് വഹിക്കാനാകുമെന്ന് ആൻ്റോ ആൻ്റണി എം.പി. പറഞ്ഞു. സെൻട്രൽ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിൻ്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി നൂറുൽ ഹുദാ യു പി സ്കൂളിൽ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന വിദ്യാനിധി നിക്ഷേപ പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഹസ്നാ മോൾക്ക് നൽകി നിർവഹിക്കുകയായിരുന്നു. ബാങ്ക് പ്രസിഡൻ്റ് സുനിൽ തേനംമാക്കലിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡയറക്ടർ ബോർഡ് അംഗങ്ങളായ , പി എ ഷെമീർ , സിജാസക്കീർ ,സക്കീർ കട്ടുപ്പാറ ,നിബൂഷൗക്കത്ത് , നസീമ ഹാരിസ് , ഷക്കീല നസിർ , പി എ താഹ , സുബിൻ സലിം , സ്റ്റാഫ് പ്രതിനിധി നാസർ മുണ്ടക്കയം , ഹെഡ് മിസ്സ്സ് ദീപ യു നായർ ,പിടിഎ പ്രസിഡണ്ട് നാദിർഷ കോനാട്ടുപറമ്പിൽ , അസിസ്റ്റൻറ് സെക്രട്ടറി കെ.എം സിമി , ഹരിമോൻ റ്റി. എൻ , മുഹമ്മദ്.സജി , റെസിനമോൾ റ്റി.എം തുടങ്ങിയവർ സംസാരിച്ചു.