വായനാദിനം സമുചിതമായി ആചരിച്ചു.
എരുമേലി :നിർമ്മല പബ്ലിക് സ്കൂളിൽ വായനാദിനമായ ജൂൺ 19 സമുചിതമായി ആചരിച്ചു.കേരള ഗ്രന്ഥശാല സംഘത്തിന്റെ സ്ഥാപകനും, മലയാളികളിൽ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധ്യപ്പെടുത്തിയ പ്രശസ്ത എഴുത്തുകാരനും ചിന്തകനുമായ ശ്രീ പി. എൻ പണിക്കരുടെ ചരമദിനം വളരെ അർത്ഥവത്തായ രീതിയിൽ ആചരിച്ചു.
‘വായനയുടെ ഇന്നത്തെ പ്രസക്തി ‘ എന്ന വിഷയത്തിൽ അധിഷ്ഠിതമായി നടത്തപ്പെട്ട പ്രത്യേക സ്കൂൾ അസംബ്ലിയിൽ, സ്കൂൾ വിദ്യാഭ്യാസത്തിൽ വായനയ്ക്കുള്ള പ്രധാന പങ്കിനെക്കുറിച്ച് നാലാം ക്ലാസിലെ കുട്ടികൾ പ്രത്യേക അസംബ്ലിക്ക് നേതൃത്വം നൽകി. തുടർന്ന് നടന്ന യോഗത്തിൽ, വായന വിജ്ഞാനപ്രദവും, ആനന്ദകരവുമാണെന്ന് വായനാദിനാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് സ്കൂൾ പ്രിൻസിപ്പാൾ Rev. Sr. വിൻസി FCC കുട്ടികളെ ഉദ്ബോധിപ്പിച്ചു. വായന ഒരു വ്യക്തിയുടെ ജീവിതത്തിൽ വരുത്തുന്ന സ്വാധീനത്തെക്കുറിച്ച് സ്കൂൾ അഡ്മിനിസ്ട്രേറ്റർ Rev. Sr. ടെസി മരിയ FCC പ്രഭാഷണം നടത്തി.
‘വായിച്ചാൽ വളരും വായിച്ചില്ലെങ്കിൽ വളയും’ എന്ന പ്രശസ്തമായ കുഞ്ഞുണ്ണി മാഷിന്റെ വരികളെ അടിസ്ഥാനമാക്കി സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീ ബിജു തങ്കപ്പൻ പ്രസംഗിച്ചു. ഇന്നത്തെ ദിവസം കുട്ടികൾ കൂടുതൽ സമയം പുസ്തകങ്ങൾ വായിക്കുവാനും, വായിച്ച പുസ്തകത്തിന്റെ അടിസ്ഥാനത്തിൽ നടത്തപ്പെട്ട പ്രസംഗം മത്സരത്തിൽ ഓരോ കുട്ടികളും വായനയുടെ പ്രസക്തിയെക്കുറിച്ച് അവരുടേതായ അറിവും, അനുഭവങ്ങളും പങ്കുവെച്ചു.