6 വർഷകാലത്തോളം SMYM കാഞ്ഞിരപ്പള്ളിയുടെ നേതൃത്വം ദൈവപരിപാലനയിൽ പൂർത്തിയാക്കി പുതിയ കർമ്മമണ്ഡലത്തിലേക്ക് യാത്രയാവുന്ന സുനിൽ കൊച്ചുപുരക്കൽ അച്ഛന് സ്നേഹപൂർവമുള്ള യാത്ര മംഗളങ്ങൾ നേരുന്നു.
കാഞ്ഞിരപ്പള്ളി രൂപതയിലെ യുവജനങ്ങൾ ശക്തരാണെന്നും അവരൊന്നിച്ചാൽ ചരിത്രങ്ങൾ കുറിക്കാമെന്നും മനസ്സിലാക്കി, പരിശീലനങ്ങളും പ്രോത്സാഹനങ്ങളും നൽകി വാക്കുകളും പ്രവൃത്തികളും ലോകത്തിന് മുന്നിൽ കാണിക്കാനുള്ള വേദികൾ ഒരുക്കി നൽകി വ്യക്തിപരവും സാമൂഹികവുമായ എല്ലാ സാഹചര്യങ്ങളിലും ആത്മധൈര്യം നൽകി കൂടെ നിന്നും വീഴ്ചകളിൽ നിന്ന് പാഠങ്ങൾ പറഞ്ഞു തന്നും ഉയർച്ചകളിൽ ദൈവത്തിനു നന്ദി പറയാൻ ഒർമ്മിപ്പിച്ചും കുടുംബങ്ങളെ ചേർത്ത് പിടിച്ചും കൂട്ടായ്മകളെ ശക്തിപ്പെടുത്തിയും സഭയുടെയും സമൂഹത്തിൻ്റെയും ഉയർച്ചയ്ക്ക് വേണ്ടി അക്ഷീണം പ്രയത്നിച്ചും തന്നിൽ നിക്ഷിപ്തമായ കർത്തവ്യത്തെ അങ്ങേയറ്റം ആത്മാർത്ഥതയോടെ നിറവേറ്റി ഒരു നല്ല ജ്യേഷ്ഠനായി കരുതലുള്ള സുഹൃത്തായി തൻ്റെ അജപാലന ദൗത്യത്തിൽ ജീവിക്കുന്ന ഫാ. വർഗ്ഗീസ് കൊച്ചുപുരയ്ക്കൽ നു, ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സുനിൽ അച്ചന് ഹൃദയം നിറഞ്ഞ നന്ദിയും യാത്രാ മംഗളങ്ങളും.
കടന്നു ചെല്ലുന്ന എല്ലാ മേഖലകളിലും ഈശോയുടെ കയ്യൊപ്പാവാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.