#Local News

കുരിശടികൾക്കു നേരെ കല്ലേറ് നടത്തിയ പ്രതി പിടിയിൽ 

കുരിശടികൾക്കു നേരെ കല്ലേറ് നടത്തിയ പ്രതി പിടിയിൽ 

 

ഇടുക്കി ജില്ലയിലെ വിവിധ പള്ളികളുടെ കുരിശടികളിലും ഗ്രോട്ടോകളിലും

കല്ലെറിഞ്ഞ് ചില്ലുകൾ തകർത്ത കേസിലെ പ്രതി അറസ്റ്റിൽ. പുളിയൻമല ബിടിആർ നഗർ ചെറുകുന്നേൽ ജോബിൻ ജോസ് (35) ആണു പിടിയിലായത്.

 

വിവാഹമോചിതനായ ഇയാൾ പുനർവിവാഹ ആലോചനകൾ അടിക്കടി മുടങ്ങിയതിലുള്ള വിരോധം മൂലമാണ് ആക്രമണം നടത്തിയതെന്നാണു പൊലീസിനു നൽകിയിരിക്കുന്ന മൊഴി.

 

ആക്രമണം നടത്തിയപ്പോൾ സഞ്ചരിച്ചിരുന്ന ബൈക്കും വസ്ത്രങ്ങ ളുമെല്ലാം കണ്ടെത്തി.

 

കട്ടപ്പന, കമ്പംമെട്ട്, ഇരുപതേക്കർ, ചേറ്റുകുഴി ഓർത്തഡോക്സ് കുരിശുപള്ളികളുടെയും കൊച്ചറയിലെ രണ്ട് കപ്പേളകളുടെയും പുളിയൻമല സെന്റ് ആന്റണീസ് ദേവാലയത്തിൻ്റെ അമല മനോഹരി കപ്പേള, ഗ്രോട്ടോ, കട്ടപ്പന ഇടുക്കി കവലയിൽ സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി കുരിശുപള്ളി, ഇരുപതേക്കർ കപ്പൂച്ചിൻ ആശ്രമ കപ്പേള, നരിയംപാറ സെൻ്റ് മേരീസ് പള്ളിയുടെ ഇരുപതേക്കറിലെ കുരിശടി എന്നിവയുടെ ചില്ലുകളാണ് അക്രമി എറിഞ്ഞു തകർത്തത്. കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രിയാണ് എല്ലാ കുരിശടികൾക്കു നേരെയും കല്ലേറുണ്ടായത്.

 

വണ്ടൻമേട് എസ്എച്ച്ഒ എ. ഷൈൻകുമാറിന്റെ നേതൃത്വത്തി ലാണ് അറസ്റ്റ്.