പാരസെറ്റമോളും അസിത്രോമൈസിനും ഉൾപ്പെടെ അവശ്യമരുന്നുകളുടെ വില വർധിക്കും
ഇന്നു മുതൽ പാരസെറ്റമോളും അസിത്രോമൈസിനും ഉൾപ്പെടെ അവശ്യമരുന്നുകളുടെ വില വർധിക്കും. വേദനസംഹാരികൾ, ആന്റിബയോട്ടിക്കുകൾ, പകർച്ചവ്യാധികൾ തടയുന്നതിനുള്ള മരുന്നുകൾ തുടങ്ങി അവശ്യമരുന്നുകളുടെയൊക്കെ വിലയിൽ വർധനവുണ്ടാകും. ഏപ്രിൽ ഒന്നു മുതൽ വിലവർധന പ്രാബല്യത്തിൽ വരുമെന്ന് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപിപിഎ) വ്യക്തമാക്കി.അമോക്സിസില്ലിൻ, ആംഫോട്ടെറിസിൻ ബി, ബെൻസോയിൽ പെറോക്സൈഡ്, സെഫാഡ്രോക്സിൻ, സെറ്റിറൈസിൻ, ഡെക്സമെതസോൺ, ഫ്ലൂക്കോണസോൾ, ഫോളിക് ആസിഡ്, ഹെപ്പാരിൻ, ഇബുപ്രോഫെൻ തുടങ്ങിയവയൊക്കെ വിലവർധിക്കുന്ന മരുന്നുകളുടെ പട്ടികയിലുണ്ട്.
കഴിഞ്ഞ വർഷം മരുന്നുകളുടെ വില 12 ശതമാനം വർധിപ്പിച്ചിരുന്നു. 2022ൽ 10 ശതമാനമായിരുന്നു വർധന.