കുട്ടികൾക്കുമുൻപിൽ മനസിന്റെ അത്ഭുതവാതിലുകൾ തുറന്ന് മെന്റലിസം, ഹിപ്‌നോട്ടിസം ഷോ
കാഞ്ഞിരപ്പള്ളി: വിദ്യാർഥികൾക്കുമുൻപിൽ മനസിന്റെ അത്ഭുതവാതിലുകൾ തുറന്ന് മെന്റലിസം, ഹിപ്‌നോട്ടിസം പ്രദർശനവും ബോധവത്ക്കരണക്ലാസും. കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിലെ ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗാമിന്റെ ഭാഗമായി സെന്റ് ഡോമിനിക്‌സ് എച്ച്.എസ്.എസ്.ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ മെന്റലിസത്തിലും ഹിപ്‌നോട്ടിസത്തിലും വേൾഡ് റെക്കോഡ് ഹോൾഡറും ആറ് ദേശീയ അവാർഡുകളും നേടിയ സജീവ് പള്ളത്താണ് പ്രദർശനം അവതരിപ്പിച്ചത്. മനസിന്റെ ശക്തി കൊണ്ട് ജീവിതത്തിലും പഠനത്തിലും എന്തൊക്കെ പരിവർത്തനം നടത്താനാവുമെന്ന് പ്രായോഗിക ക്ലാസിലൂടെ വിശദീകരിച്ചു. ഒപ്പം അത്ഭുതപ്പെടുത്തുന്ന മെന്റലിസം ഇനങ്ങളും നടത്തി. ഹിപ്‌നോട്ടിസത്തിലൂടെ എങ്ങനെ മനസിനെ വരുതിയിലാക്കി പ്രവർത്തിപ്പിക്കാനാവുമെന്ന് വിദ്യാർഥികളെ ഹിപ്‌നോസിസിന് വിധേയരാക്കി അവതരിപ്പിച്ചു. ചിത്രകല, കാർട്ടൂൺ എന്നിവയെക്കുറിച്ചുള്ള ശില്പശാല ചിത്രകാരൻ ശ്രീകാന്ത് ളാക്കാട്ടൂർ നയിച്ചു. ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം കോ-ഓർഡിനേറ്റർ രാജേഷ് കെ.രാജു നേതൃത്വം നൽകി.
കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാമിൽ മെന്റലിസ്റ്റും ഹിപ്‌നോട്ടിസ്റ്റുമായ സജീവ് പള്ളത്ത് വിദ്യാർഥിനിയെ ഹിപ്‌നോട്ടിസത്തിന് വിധേയമാക്കിയപ്പോൾ.