ചോറ്റി മഹാദേവ ക്ഷേത്രാങ്കണത്തിൽ ഭരതനാട്യ അരങ്ങേറ്റം 2ന് ശനിയാഴ്ച
ചോറ്റി മഹാദേവ ക്ഷേത്രാങ്കണത്തിൽ ഭരതനാട്യ അരങ്ങേറ്റം 2ന് ശനിയാഴ്ച
മുണ്ടക്കയം – മുണ്ടക്കയം പുത്തൻചന്ത കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന സംസ്കൃതി നാട്യ കലാക്ഷേത്രയുടെ ഭരതനാട്യം അരങ്ങേറ്റം ശനിയാഴ്ച 2ന് നടക്കും. വൈകുന്നേരം 8.30 ന് ചോറ്റി മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പ്രത്യേകം സജ്ജമാക്കിയ സ്റ്റേജിലാണ് പരിപാടി നടത്തുന്നത്. മാളവിക – ശ്രേയ – കൃഷ്ണ – കീർത്തന – അനുശ്രീ എന്നിവർ താള ഭാവലയങ്ങൾ തീർത്തു കൊണ്ട് ശാസ്ത്രീയ നൃത്തച്ചുവടുകളുമായാണ് രംഗപ്രവേശനം നടത്തുന്നത്. തുടർന്ന് നാട്യകലാക്ഷേത്രയിലെ പ്രഥമ അദ്ധ്യാപിക മീര കെ.എം. ൻ്റെ നാട്യകലാ ടീമിലുള്ള സുപ്രസിദ്ധനൃത്തകിമാരായ മേഘ പിള്ള – അവന്തിക രവികുമാർ എന്നിവർ ക്ഷണിക്കപ്പെട്ട സദസ്സിൽ കുട്ടികളോടൊപ്പം നൃത്തച്ചുവടുകളുമായ് വേദിയെ സമ്പന്നമാക്കും.