യോഗ കുട്ടികളുടെ ദിനചര്യയുടെ ഭാഗമാക്കി എരുമേലി സെന്റ് തോമസ് എൽ പി സ്കൂൾ
എരുമേലി :യോഗ ദിനത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് യോഗ പരിശീലനത്തിലൂടെ പകർന്നു നൽകി എരുമേലി സെന്റ് തോമസ് എൽ. പി സ്കൂൾ.അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ചു കുട്ടികൾക്ക് സ്കൂളിൽ യോഗ പരിശീലനം നൽകി. ക്ലാസ്സുകളിൽ നിന്നും കൊടുത്ത നിർദേശം അനുസരിച്ചു കുട്ടികൾ നിലത്തു വിരിക്കാൻ മാറ്റുകളും വിരികളുമായി സ്കൂളിൽ എത്തി. രാവിലെ 11 മണിക്ക് നടന്ന സ്കൂൾ അസംബ്ലിയിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് റവ. സി. റെജി സെബാസ്ട്യൻ യോഗ ദിനത്തെക്കുറിച്ച് ആമുഖം നൽകി. തുടർന്ന് അദ്ധ്യാപകനായ ശ്രീ ജോമി ജോസഫ് കുട്ടികൾക്ക് യോഗ പരിശീലനം നൽകി. ആധുനിക കാലഘട്ടത്തിൽ കുട്ടികളിൽ വളർത്തിഎടുക്കേണ്ട മൂല്യങ്ങളും മനോഭാവങ്ങളും എന്തൊക്കെയെന്നു കുട്ടികൾക്ക് അറിവ് പകർന്നു നൽകുകയും യോഗയുടെ അടിസ്ഥാന പാഠങ്ങൾ പഠിപ്പിക്കുകയും ചെയ്തു.കുട്ടികൾക്ക് ഏറെ ഉത്സാഹഭരിതവും കൗതുകകരവും ആയിരുന്നു യോഗ പരിശീലനം എന്നതിൽ സംശയമില്ല.ഇന്ന് മുതൽ രാവിലെ യോഗ ചെയ്യാം അതിലൂടെ നല്ല കുട്ടികളായി തീരാം എന്ന ആത്മവിശ്വാസവും ദൃഢപ്രതിജ്ഞയും എടുത്താണ് കുട്ടികൾ തിരികെ ക്ലാസ്സുകളിലേക്ക് പോയത്.സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീമതി ലൗലി പി ജേക്കബ്, ദിനാചരണ കൺവീനർ ശ്രീമതി അനുറാണി സെബാസ്ട്യൻ മറ്റ് അദ്ധ്യാപകർ എന്നിവർ നേതൃത്വം നൽകി.